ഭുവി തിരിച്ചെത്തി. തകര്‍പ്പന്‍ ഇന്‍സ്വിങ്ങറില്‍ ന്യൂസിലന്‍റ് താരം ഗോള്‍ഡന്‍ ഡക്ക്.

ഐസിസി ടി20 ലോകകപ്പിനു ശേഷം പുതിയ മാറ്റങ്ങളുമായാണ് ഇന്ത്യ എത്തിരിക്കുന്നത്. ക്യാപ്റ്റനായി രോഹിത് ശര്‍മ്മയും ഹെഡ് കോച്ചായി രാഹുല്‍ ദ്രാവിഡും എത്തിയതോടെ വന്‍ പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. ടി20 സൂപ്പര്‍ 12 പോരാട്ടത്തില്‍ തങ്ങളെ തോല്‍പ്പിച്ച ന്യൂസിലെന്‍റിനെതിരെയാണ് ഇന്ത്യയുടെ പോരാട്ടം.

ആദ്യ ടി20 മത്സരത്തില്‍ ടോസ് വിജയിച്ച് രോഹിത് ശര്‍മ്മ ബോളിംഗ് തിരഞ്ഞെടുത്തു. കീവിസിനായി ഓപ്പണ്‍ ചെയ്യാനെത്തിയത് മാര്‍ട്ടിന്‍ ഗുപ്റ്റിലും ഡാരില്‍ മിച്ചലുമാണ്. ഇന്ത്യക്കായി ബോളിംഗ് ഓപ്പണ്‍ ചെയ്തു ഭുവനേശ്വര്‍ കുമാറാണ്. മത്സരത്തിന്‍റെ മൂന്നാം പന്തില്‍ തന്നെ ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യക്കായി മികച്ച തുടക്കം നല്‍കി.

നേരിട്ട ആദ്യ പന്തില്‍ തന്നെ ഡാരില്‍ മിച്ചല്‍, ഭുവനേശ്വര്‍ കുമാറിന്‍റെ ഇന്‍സ്വിങ്ങറിനു കീഴടങ്ങി. ബാറ്റിനും പാഡിനുമിടമിലൂടെ പന്ത് സ്റ്റംപ് തെറിപ്പിച്ചു. ആദ്യ സ്പെല്ലില്‍ രണ്ടോവര്‍ എറിഞ്ഞ ഭുവനേശ്വര്‍ കുമാര്‍ 5 റണ്‍സ് മാത്രമാണ് വഴങ്ങിയത്.

New Zealand (Playing XI): Martin Guptill, Daryl Mitchell, Mark Chapman, Glenn Phillips, Tim Seifert(w), Rachin Ravindra, Mitchell Santner, Tim Southee(c), Todd Astle, Lockie Ferguson, Trent Boult

India (Playing XI): Rohit Sharma(c), KL Rahul, Suryakumar Yadav, Shreyas Iyer, Rishabh Pant(w), Venkatesh Iyer, Axar Patel, Ravichandran Ashwin, Bhuvneshwar Kumar, Deepak Chahar, Mohammed Siraj