വൈസ് ക്യാപ്റ്റനായ എന്റെ റോൾ ഇതാണ് :വീണ്ടും ഞെട്ടിച്ച് ഭുവനേശ്വർ കുമാർ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ നിർണ്ണായക ശ്രീലങ്കൻ പര്യടനം ദിവസങ്ങൾക്കുള്ളിൽ തുടങ്ങുവാനിരിക്കെ ക്രിക്കറ്റ്‌ ലോകം വളരെ അധികം ചർച്ച ചെയ്യുന്നത് ടീമിലെ താരങ്ങളുടെ എല്ലാം ഏകദിന, ടി :20 പരമ്പരകളിലെ ഉത്തർവാദിത്വത്തെ കുറിച്ചാണ്. മുൻ ഇന്ത്യൻ നായകനും ഇതിഹാസ താരവുമായ രാഹുൽ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ടീമിൽ സ്റ്റാർ ഓപ്പണർ ശിഖർ ധവാൻ നായകനായി എത്തുന്നു. ടീമിന്റെ വൈസ് ക്യാപ്റ്റൻ റോളിൽ തന്റെ അന്താരാഷ്ട്ര കരിയറിൽ ആദ്യമായി എത്തുന്ന സീനിയർ ഫാസ്റ്റ് ബൗളർ ഭുവി ലോകകപ്പിന് മുൻപായി തന്റെ പൂർണ്ണ ഫിറ്റ്നസ് തെളിയിക്കുവാനുള്ള ഒരു അവസരമായിട്ടാണ് ഈ പരമ്പരകളെ കാണുന്നത്.

കോഹ്ലി, രോഹിത്, ജസ്‌പ്രീത് ബുറ അടക്കം പ്രധാന താരങ്ങൾ എല്ലാം തന്നെ ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയുടെ ഭാഗമായി ഇംഗ്ലണ്ടിൽ തുടരുന്നതിനാൽ ഏതാനും യുവ താരങ്ങൾക്കും പുതുമുഖ ക്രിക്കറ്റ്‌ താരങ്ങളെ ഉൾപെടുത്തിയുമാണ് ഇന്ത്യൻ സ്‌ക്വാഡ് ലങ്കയിൽ എത്തിയിരിക്കുന്നത്. വൈസ് ക്യാപ്റ്റൻ പദവിയെ കുറിച്ച് തന്റെ അഭിപ്രായം വിശദമാക്കുകയാണ് ഭുവി ഇപ്പോൾ “ഉപനായകൻ റോളാണ് എനിക്ക് ടീം മാനേജ്മെന്റ് നൽകിയിരിക്കുന്നത്. ടീമിലെ സീനിയർ ബൗളർ എന്ന നിലയിൽ ഞാൻ ഈ പദവിയെ ബഹുമാനിക്കുന്നു പക്ഷേ ഈ ഒരു റോൾ യാതൊരുവിധ സമ്മർദ്ധവും നൽകുന്നില്ല “ഭുവി നയം വിശദമാക്കി.

അതേസമയം അനേകം മികച്ച ഫാസ്റ്റ് ബൗളർമാരുള്ള ഇന്ത്യൻ ടീമിൽ വരുന്ന ടി :20 ലക്ഷ്യമാക്കി മികച്ച പ്രകടനം ലങ്കയിലും ഐപിൽ സീസണിലും കാഴ്ചവെച്ചാൽ മാത്രമേ സ്ഥാനം ഉറപ്പിക്കാൻ കഴിയൂ. “ടീമിന്റെ വൈസ് ക്യാപ്റ്റനെന്നതാണ് എന്റെ റോൾ എങ്കിലും ഞാൻ കൂടുതൽ പ്രത്യേകതകൾ ഇക്കാര്യത്തിൽ ഒന്നും കാണുന്നില്ല. എന്താണോ ഞാൻ എന്റെ ബൗളിങ്ങിൽ ഇതുവരെ ചെയ്തത് അതെല്ലാം ഇനിയും ഭംഗിയായി ചെയ്യണം. സീനിയർ താരമെന്ന നിലയിൽ ഇനിയുള്ള ടീമിലെ യുവതാരങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുവാൻ ഞാൻ ശ്രമിക്കും “ഭുവി തന്റെ പദ്ധതികൾ വിശദമാക്കി.