അവൻ ഞങ്ങളുടെ ടീമിലേക്ക് യോജിച്ച താരം : റിഷഭ് പന്തിനെ പ്രശംസിച്ച് ബെൻ സ്റ്റോക്സ്

ഇന്ത്യൻ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ടീമിലെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന താരമായി മാറിയിരിക്കുകയാണ് വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്ത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ആരെയും അമ്പരപ്പിക്കുന്ന രീതിയിൽ വെടികെട്ട് ശൈലിയിൽ ബാറ്റിംഗ് തുടരുന്ന റിഷാബ് പന്ത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ മത്സരത്തിലും തിളങ്ങിയിരുന്നു. മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറി അടിച്ച റിഷാബ് രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റി നേടിയിരുന്നു. വിദേശത്ത് അടക്കം സെഞ്ച്വറികൾ നേടി നിർണായക കളികളിൽ സ്റ്റാറായി മാറുന്ന റിഷാബ് പന്തിനെ വാനോളം പുകഴ്ത്തി ഇപ്പോൾ രംഗത്ത് എത്തുകയാണ് ഇംഗ്ലണ്ട് നായകനായ ബെൻ സ്റ്റോക്സ്.

ടെസ്റ്റ്‌ ക്രിക്കറ്റിൽ റിഷാബ് പന്തിന്റെ ബാറ്റിംഗ് ശൈലി വെച്ച് നോക്കിയാൽ അദ്ദേഹം നിലവിലെ ഇംഗ്ലണ്ട് ടെസ്റ്റ്‌ ടീമില്‍ കളിക്കാൻ യോഗ്യൻ എന്നാണ് ബെൻ സ്റ്റോക്സിന്‍റെ നിരീക്ഷണം. “റിഷാബ് പന്തിന്‍റെ ഇന്നിങ്സ് നോക്കൂ. അവന്റെ ശൈലി മുൻപ് എത്രത്തോളം വിമർശനം കേട്ടതാണ് പക്ഷേ അതേ ശൈലിയിൽ കളിച്ചാണ് റിഷാബ് പന്ത് ഇന്ന് കയ്യടികൾ നേടുന്നത്. ”

341988

അവൻ കളിയെ സമീപിക്കുന്ന രീതിയും അവന്റെ ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോകുന്ന രീതിയും നോക്കിയാൽ എനിക്ക് ഉറപ്പുണ്ട് ഞങ്ങളുടെ ടെസ്റ്റ്‌ ടീമിൽ കളിക്കാൻ പോലും യോഗ്യനാണ്.”ബെൻ സ്റ്റോക്സ് അഭിപ്രായം വിശദമാക്കി.

” എനിക്ക് ഒരു കാര്യം ഉറപ്പുണ്ട് റിഷാബ് പന്തിനെ പോലുള്ള താരങ്ങൾ അവരുടെ സ്വന്തം ശൈലിയിൽ എത്രത്തോളം മികവിൽ കളിക്കുന്നോ അത്രത്തോളം ടെസ്റ്റ്‌ ക്രിക്കറ്റിനെ കുറിച്ചുള്ള നെഗറ്റീവ് മാറും. അതേ ഒരു കാര്യം സത്യമാണ് ടെസ്റ്റ്‌ ക്രിക്കറ്റിൽ അടക്കം മത്സരഫലം ആവശ്യമാണ്.അതിനും ഒപ്പം നമുക്ക് ആ കളിയെ വളരെ അധികം ആസ്വദിക്കണം.അതിനാൽ തന്നെ റിഷാബ് പന്തിന് ഏറെ ആശംസകൾ. അവന് ഇനിയും മുന്നേറാൻ കഴിയും “ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് വാചാലനായി.