ചെന്നൈയ്ക്ക് വീണ്ടും മുട്ടൻ പണി. സൂപ്പര്‍ താരം പന്തെറിയില്ലാ.

20230329 073045

സാധാരണ പോലെ ഇത്തവണത്തെ ഐപിഎല്ലിലും വമ്പൻ നിരയുമായാണ് ചെന്നൈ സൂപ്പർ കിംഗ്സ് എത്തുന്നത്. മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന മഞ്ഞപ്പടക്ക് ആവേശം പകരുന്നത് പുതുതായി ടീമിലെ എത്തിയ ബെൻ സ്റ്റോക്സ് ആണ്. കഴിഞ്ഞ മിനി ലേലത്തിൽ 16.25 കോടി രൂപയ്ക്കായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് ബെൻ സ്റ്റോക്സിനെ സ്വന്തമാക്കിയത്. എന്നാൽ ചെന്നൈക്ക് നിരാശയുണ്ടാക്കുന്ന വാർത്തയാണ് ഐപിഎല്ലിന് മുൻപ് പുറത്തുവന്നിരിക്കുന്നത്. സീസണിലെ ആദ്യ മത്സരങ്ങളിൽ ബെൻ സ്റ്റോക്സ് ബോൾ ചെയ്യില്ല എന്നാണ് ചെന്നൈയുടെ അസിസ്റ്റന്റ് കോച്ചായ മൈക്കിൾ ഹസി പറഞ്ഞിരിക്കുന്നത്. ആദ്യ മത്സരങ്ങളിൽ ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററായി ആയിരിക്കും ബെൻ സ്റ്റോക്സ് കളിക്കുക.

ന്യൂസിലാൻഡിനെതിരെ അവസാനിച്ച ടെസ്റ്റ് പരമ്പരയ്ക്കിടെ ബെൻ സ്റ്റോക്സസിന് പരിക്കേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് സ്റ്റോക്സിനെ ആദ്യ മത്സരങ്ങളിൽ ബോളിങ്ങിൽ നിന്നും മാറ്റി നിർത്തേണ്ടി വന്നിരിക്കുന്നത്. ഇത് ചെന്നൈയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ബാറ്റിംഗിലെ പോലെ തന്നെ ബോളിങ്ങിലും മികവാർന്ന പ്രകടനങ്ങളായിരുന്നു സമീപകാലത്ത് സ്റ്റോക്സ് കാഴ്ച വെച്ചിരുന്നത്. ലോകക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ഓൾറൗണ്ടറായ സ്റ്റോക്സിന്റെ അഭാവം ചെന്നൈയുടെ ബോളിഗ് നിരയെ ബാധിക്കും എന്ന് ഉറപ്പാണ്. എന്നിരുന്നാലും ബാറ്റിംഗിൽ ചെന്നൈയ്ക്കായി ശോഭിക്കാൻ സാധിക്കുന്ന ക്രിക്കറ്റർ തന്നെയാണ് സ്റ്റോക്ക്സ്.

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.
Ben Stokes Interview

“ഒരു ബാറ്റർ എന്ന നിലയ്ക്ക് തുടക്കം മുതൽ ചെന്നൈക്കൊപ്പം സ്റ്റോക്സ് ഉണ്ടാവും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അദ്ദേഹത്തിന്റെ ബോളിങ്ങിനായി നമ്മൾ കാത്തിരിക്കേണ്ടിവരും. കാൽമുട്ടിന് ഇഞ്ചക്ഷന് ശേഷം ഞായറാഴ്ച സ്റ്റോക്സ് വളരെ ചെറിയ രീതിയിൽ ബോൾ ചെയ്തിരുന്നു. ചെന്നൈയുടെയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെയും ഫിസിയോ സ്റ്റോക്സിനൊപ്പം പ്രവർത്തിക്കുന്നുണ്ട്. ടൂർണമെന്റിലെ ആദ്യ കുറച്ചു മത്സരങ്ങളിൽ സ്റ്റോക്സിന് ബോൾ ചെയ്യാൻ പറ്റുമെന്ന് ഞാൻ കരുതുന്നില്ല. ഒരുപക്ഷേ അതിനായി കുറച്ച് ആഴ്ചകൾ വേണ്ടി വന്നേക്കാം. എനിക്ക് 100% ഉറപ്പില്ല. എന്നിരുന്നാലും ടൂർണമെന്റിന്റെ ഒരു സമയത്ത് സ്റ്റോക്സ് ബോളിംഗ് ചെയ്യും എന്നാണ് കരുതുന്നത്.”- ഹസി പറഞ്ഞു.

നിലവിൽ വമ്പൻ താരങ്ങളുടെ ഒരു നിര തന്നെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് 2023 ഐപിഎല്ലിനായി സജ്ജമാക്കിയിരിക്കുന്നത്. മോയിൻ അലി, ബെൻ സ്റ്റോക്സ്, രവീന്ദ്ര ജഡേജ എന്നീ ഓൾറൗണ്ടർമാർ ചെന്നൈക്ക് കരുത്തേകുന്നു. ഒപ്പം ബാറ്റിംഗിൽ ഋതുരാജ് ഗൈക്കുവാഡും ഡെവൻ കോൺവെയും മഹേന്ദ്ര സിംഗ് ധോണിയുമടക്കം ചെന്നൈയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്. മാര്‍ച്ച് 31നാണ് ഐപിഎൽ ആരംഭിക്കുന്നത്.

Scroll to Top