ചെന്നൈ സൂപ്പര്‍ കിംഗ്സിനായി പുതിയ ചിന്നത്തല എത്തി. 16.25 കോടി രൂപക്ക് ബെന്‍ സ്റ്റോക്ക്സ് ധോണിയോടൊപ്പം

ചെന്നൈ സൂപ്പര്‍,കിംഗ്സിന്‍റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ തുക മുടക്കിയാണ് ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്ക്സിനെ ടീമിലെത്തിച്ചത്. 16.25 കോടി രൂപക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ബെന്‍ സ്റ്റോക്ക്സിനെ സ്വന്തമാക്കിയത്.

ചെന്നൈ ഇതിഹാസ താരം ഡ്വെയന്‍ ബ്രാവോ വിരമിച്ച സാഹചര്യത്തിലാണ് ബെന്‍ സ്റ്റോക്ക്സ് എന്ന സൂപ്പര്‍ ഓള്‍റൗണ്ടര്‍ ടീമിലേക്കെത്തിയത്.

Ben Stokes Interview

ഇതിനു മുന്‍പ് ധോണിയുടേയും സ്റ്റീഫന്‍ ഫ്ലെമിന്‍റെയുമൊപ്പം പൂനൈ സൂപ്പര്‍ ജയന്‍റസില്‍ ഭാഗമായിരുന്നു ബെന്‍ സ്റ്റോക്ക്സ്. മഹേന്ദ്ര സിങ്ങ് ധോണി വിരമിച്ചാല്‍ പുതിയ ക്യാപ്റ്റനാവാനും ഇംഗ്ലണ്ട് താരത്തിന് സാധ്യതയുണ്ട്.

ഐപിഎല്ലില്‍ 43 മത്സരങ്ങളില്‍ നിന്നും 134 സ്ട്രൈക്ക് റേറ്റില്‍ 920 റണ്‍സും 28 വിക്കറ്റും വീഴ്ത്തിയട്ടുണ്ട്.