ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുത്ത് ബെന്‍ സ്റ്റോക്ക്സ്. ഇംഗ്ലണ്ടിനു തിരിച്ചടി

ക്രിക്കറ്റ്‌ പ്രേമികൾ ഏവരും വളരെ ആവേശത്തോടെ ഇപ്പോൾ കാത്തിരിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുവാനാണ്. നിലവിൽ ടെസ്റ്റ് റാങ്കിങ്ങിൽ അടക്കം മുൻപിൽ നിൽക്കുന്ന കരുത്തരായ ഇന്ത്യയും ഇംഗ്ലണ്ടും 5 ടെസ്റ്റ് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ഏറ്റുമുട്ടുമ്പോൾ പോരാട്ടം കനക്കുമെന്നാണ് ആരാധകർ ഏവരും ഉറച്ച് വിശ്വസിക്കുന്നത്. വരാനിരിക്കുന്ന ടെസ്റ്റ് പരമ്പര ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് രണ്ടാം എഡിഷന്റെ ഭാഗവുമാണ്. അതിനാൽ തന്നെ ജയത്തിൽ കുറഞ്ഞത് ഒന്നും ഇരു ടീമുകളും ആഗ്രഹിക്കുന്നില്ല. നിലവിൽ പ്രഥമ ടെസ്റ്റ് ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡ് ടീമിനോട് എട്ട് വിക്കറ്റ് തോൽവി വഴങ്ങിയിട്ടുള്ള ഇന്ത്യൻ ടീം ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി തീവ്രമായ പരിശീലനം ആരംഭിച്ച് കഴിഞ്ഞു. വിദേശ ടെസ്റ്റുകളിൽ തോൽവി നേരിടുന്ന ടീമെന്ന നാണക്കേട് ഒഴിവാക്കുവാനാണ് കോഹ്ലിയും സംഘവും ലക്ഷ്യമിടുന്നത് എങ്കിലും പരമ്പര ഇന്ത്യൻ ടീമിലെ പല താരങ്ങൾക്കും നിർണായകമാണ്.

എന്നാൽ ടെസ്റ്റ് പരമ്പരക്കായി ഒരുങ്ങുന്ന ഇംഗ്ലണ്ട് ടീമിന് വമ്പൻ തിരിച്ചടി നൽകി സ്റ്റാർ ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ക്രിക്കറ്റിൽ നിന്നും ഒരിടവേള എടുക്കുവാൻ പോകുന്നതായി വാർത്തകൾ കടന്ന് വരുകയാണ്. ഇംഗ്ലണ്ട് ടീമിന് മൂന്ന് ഫോർമാറ്റിലും അഭിഭാജ്യ ഘടകമായ ബെൻ സ്റ്റോക്സ് വൈകാതെ ക്രിക്കറ്റിൽ നിന്നും ഒരിടവേളക്കായി തയ്യാറെടുക്കുയാണെന്നാണ് റിപ്പോർട്ടുകൾ എല്ലാം സൂചിപ്പിക്കുന്നത്

മാനസികമായ ക്ഷേമത്തിനും വിരലിനേറ്റ പരിക്ക് ഭേദമാകാനുമാണ് ബെന്‍ സ്റ്റോക്ക്സ് ക്രിക്കറ്റില്‍ നിന്നും ഇടവേളയിടുക്കുന്നത്.ഇംഗ്ലണ്ട് &വെയിൽസ് ക്രിക്കറ്റ്‌ ബോർഡ്‌ താരത്തെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരകളിൽ നിന്നും ഒഴിവാക്കി പകരം താരത്തെ പ്രഖ്യാപിക്കുവാനുള്ള ഒരുക്കത്തിലാണ്. നേരത്തെ ഐപിഎല്ലിൽ കളിക്കവേ പരിക്ക് പിടിപെട്ട ബെൻ സ്റ്റോക്സ് ഈ സീസണിൽ ഇനി രാജസ്ഥാൻ റോയൽസ് ടീമിനായി കളിക്കുമോയെന്നുള്ള ആശങ്കകൾക്കിടയിലാണ് തീരുമാനം ഇപ്പോൾ അറിയിക്കുന്നത്

എന്നാൽ വരാനിരിക്കുന്ന ഇന്ത്യക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ ബെൻ സ്റ്റോക്സിന്റെ അഭാവം ഇംഗ്ലണ്ട് സ്‌ക്വാഡിനും തിരിച്ചടിയാണ്. ജോഫ്ര ആർച്ചർ പരിക്ക് കാരണം ആദ്യ രണ്ട് ടെസ്റ്റ് കളിക്കില്ല. ദിവസങ്ങൾ മുൻപാണ് ഇന്ത്യക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള സ്‌ക്വാഡിനെ ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോർഡ്‌ പ്രഖ്യാപിച്ചത്.