ഓസ്ട്രേലിയന്‍ അന്തകനാവാന്‍ അവന്‍ തിരിച്ചെത്തി. ആഷസ്സില്‍ ഓസ്ട്രേലിയ ചാരമാവുമോ ?

England cricket team

ഇംഗ്ലണ്ടിന്‍റെ ആഷസ് സ്ക്വാഡിലേക്ക് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സിനെയും ഉള്‍പ്പെടുത്തി. ജൂലൈ 26 നു ശേഷം ബെന്‍ സ്റ്റോക്ക്സ് ഇതുവരെ ക്രിക്കറ്റ് മത്സരങ്ങളില്‍ ഭാഗമായിരുന്നില്ലാ. മാനസിക നില മെച്ചപ്പെടുത്തുന്നതിനു വേണ്ടിയും കൈ വിരലിലെ പരിക്ക് ഭേദമാകുന്നതിനും വേണ്ടിയാണ് ബെന്‍ സ്റ്റോക്ക്സ് ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുത്തത്.

ഐപിഎല്ലിലെ രണ്ടാം ഭാഗത്തിലും ഇന്ത്യക്കെതിരെയുള്ള പരമ്പരയിലും ബെന്‍ സ്റ്റോക്ക്സ് ഭാഗമായിരുന്നില്ലാ. ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് സ്ക്വാഡിലും ഈ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ഇല്ലാ. ഐപിഎല്ലിന്‍റെ ആദ്യ ഭാഗത്തിലായിരുന്നു ബെന്‍ സ്റ്റോക്ക്സിനു പരിക്കേറ്റത്.

” സഹകളിക്കാരെ കാണുവാനും അവരോടൊപ്പം ഫീല്‍ഡ് ചെയ്യാനും കാത്തിരിക്കുകയാണ്. ഓസ്ട്രേലിയയിലേക്ക് ഞാന്‍ തയ്യാറാണ് ” ബെന്‍ സ്റ്റോക്ക്സ് പറഞ്ഞു. താരത്തിന്റെ പരിക്ക് മാറി മെഡിക്കൽ ക്ലിയറന്‍സ് അദ്ദേഹത്തിന്റെ കൺസള്‍ട്ടന്റും ഇംഗ്ലണ്ട് മെഡിക്കൽ ടീമും നല്‍കിയതോടെയാണ് താരം പരിശീലനം പുനരാരംഭിച്ചത്.

England Ashes 2021-22 Squad: Joe Root (C), James Anderson, Jonathan Bairstow, Dom Bess, Stuart Broad, Rory Burns, Jos Buttler, Zak Crawley, Haseeb Hameed, Dan Lawrence, Jack Leach, Dawid Malan, Craig Overton, Ollie Pope, Ollie Robinson, Ben Stokes, Chris Woakes, Mark Wood

See also  മഹി മാജിക് 🔥 വീണ്ടും ധോണിയുടെ സംഹാരം 🔥 9 പന്തുകളിൽ 28 റൺസുമായി വെടിക്കെട്ട് ഫിനിഷിങ്..
Scroll to Top