സൗത്താഫ്രിക്കന്‍ പരമ്പരക്കുള്ള ടീമിനെ തിരഞ്ഞെടുക്കുന്നത് മാറ്റി വച്ചു. കാരണം ഇതാണ്

ഡിസംമ്പര്‍ 17 ന് ആംരഭിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ തിരഞ്ഞെടുക്കുന്നത് ബിസിസിഐ തല്‍ക്കാലം നിര്‍ത്തിവച്ചു. കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണ്‍ സൗത്താഫ്രിക്കയില്‍ പടരുന്ന സാഹചര്യത്തിലാണ് ബിസിസിഐയുടെ തീരുമാനം. ഇന്ത്യന്‍ ഗവണ്‍മെന്‍റില്‍ നിന്നും അനുമതി ലഭിച്ചാല്‍ മാത്രമാണ് സൗത്താഫ്രിക്കയിലേക്ക് ടീമിനു യാത്ര തിരിക്കാനാകൂ.

പരമ്പരക്ക് മുന്നോടിയായുള്ള ഇന്ത്യന്‍ A ടീമിന്‍റെ പരിശീലനം നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ അവര്‍ അനൗദ്യോഗിക പരിശീലന മത്സരങ്ങള്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. ന്യൂസിലന്‍റിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തിനു ശേഷമായിരുന്നു സ്ക്വാഡ് പ്രഖ്യാപിക്കാനിരുന്നത്.

England vs India

ഇതാണ് ഇപ്പോള്‍ തല്‍ക്കാലത്തേക്ക് ബിസിസിഐ മാറ്റി വച്ചിരിക്കുന്നത്. സൗത്താഫ്രിക്കയിലേക്ക് ചാര്‍ട്ടേട് ഫ്ലൈറ്റില്‍ യാത്ര ചെയ്യാനായിരുന്നു ബിസിസിഐ പ്ലാന്‍ ചെയ്തിരുന്നത്.ഇതിനുള്ള അനുമതി ഉടന്‍ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷ.

നേരത്തെ ഇംഗ്ലണ്ടില്‍ നടന്ന പരമ്പരയില്‍ കോവിഡ് ബാധ ഇന്ത്യന്‍ ക്യാംപിനെ ബാധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അഞ്ചാം ടെസ്റ്റ് മത്സരം നിര്‍ത്തി വയ്ക്കുകയും അടുത്ത വര്‍ഷത്തേക്ക് നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. മൂന്നു വീതം ടെസ്റ്റും ഏകദിനവും 4 ടി20 മത്സരങ്ങളുമാണ് സൗത്താഫ്രിക്കന്‍ പരമ്പരയില്‍ നിശ്ചയിച്ചട്ടുള്ളത്‌.