ബിസിസിഐ വളരെ അധികം ഭീക്ഷണിപെടുത്തുന്നതായി ഗിബ്സ് :മാസ്സ് മറുപടി നൽകി ബോർഡ്‌

IMG 20210801 221753 1

ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ വീണ്ടും വിവാദ ചർച്ചകളിലെ കേന്ദ്രമായി മാറുകയാണ്. കാശ്മീർ പ്രീമിയർ ലീഗ് എന്ന ക്രിക്കറ്റ്‌ ടൂർണമെന്റ് ആരംഭിക്കുവാൻ കുറച്ച് ദിവസങ്ങൾ മാത്രം അവശേഷിക്കേ ഈ വിഷയത്തിൽ ബിസിസിഐയുടെ നിലപാടുകളും ഒപ്പം മുൻ ഇതിഹാസ സൗത്താഫ്രിക്കൻ താരത്തിന്റെ ഒരു വെളിപ്പെടുത്തലും ഏറെ ചർച്ചയായി മാറുകയാണ്. കാശ്മീർ പ്രീമിയർ ലീഗ് ഓഗസ്റ്റ് ആറിനാണ് ആരംഭിക്കുന്നത് എങ്കിലും ഈ ടൂർണമെന്റിൽ ആരൊക്കെ പങ്കെടുക്കുമെന്നുള്ള ആകാംക്ഷ ക്രിക്കറ്റ്‌ ആരാധകരിൽ സജീവമാണ്. എന്നാൽ ഈ ലീഗിൽ കളിക്കരുതെന്ന് ബിസിസിഐ തനിക്ക് മുന്നറിയിപ്പ് നൽകിയതായി രൂക്ഷ വിമർശനം ഉന്നയിക്കുകയാണ് മുൻ താരം ഗിബ്സ്. സൗത്താഫ്രിക്കൻ താരത്തിന്റെ ആക്ഷേപം ഇതിനകം സജീവമായി തന്നെ ക്രിക്കറ്റ്‌ ലോകത്തും ഒപ്പം സോഷ്യൽ മീഡിയയിലും എല്ലാം ചർച്ചയായിട്ടുണ്ട്.

വരാനിരിക്കുന്ന കാശ്മീർ പ്രീമിയർ ലീഗ് ടൂർണമെന്റിൽ കളിക്കരുതെന്ന് പല തവണയായി ബിസിസിഐ ആവശ്യം ഉന്നയിച്ചതായിട്ടാണ് ഗിബ്സ് തന്റെ ട്വിറ്റർ പോസ്റ്റിൽ അഭിപ്രായപെടുന്നത്.വളരെ ഏറെ വർഷങ്ങളായി കാശ്മീരിന്റെ പേരിൽ പാകിസ്ഥാൻ ഇന്ത്യക്ക് എതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. ഈ വരാനിരിക്കുന്ന കാശ്മീർ പ്രീമിയർ ലീഗ് ഇത്തരത്തിലുള്ള വിവാദങ്ങൾക്ക് കൂടി തുടക്കം കുറിക്കുന്നതിലുള്ള ആശങ്ക ആരാധകരിൽ വ്യാപകമാണ്.

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.

“കാശ്മീർ പ്രീമിയർ ലീഗിൽ കളിക്കാൻ താനുണ്ടാവരുത് എന്നുള്ള ബിസിസിഐ ആവശ്യമാണ് ചൂണ്ടികാണിക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നത്.ഇക്കാര്യത്തിൽ അവർ രാഷ്ട്രീയം കളിക്കുകയാണ് എന്ന് ഞാൻ പറയും. കാശ്മീർ പ്രീമിയർ ലീഗിൽ കളിക്കരുത് എന്ന് ബിസിസിഐയിലെ ഉന്നതർ വരെ എന്നോട് ഇതിനകം തന്നെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ബിസിസിഐ നിലപാട് അംഗീകരിച്ചില്ല എങ്കിൽ ഭാവിയിൽ പല പരിപാടികളിൽ നിന്നും ഒഴിവാക്കുമെന്നാണ് ഭീക്ഷണി ” ഗിബ്സ് ആരോപണം ശക്തമാക്കി.

അതേസമയം ഗിബ്സ് പങ്കുവെച്ച ട്വീറ്റ് തള്ളുകയാണ് ബിസിസിഐ. “ഇത്തരം കാര്യങ്ങളിൽ ബിസിസിഐ ഒരിക്കലും അഭിപ്രായം പറയാറില്ല. കൂടാതെ ഇന്ത്യൻ ടീമിനും ഒപ്പം ഇന്ത്യയിലെ ക്രിക്കറ്റിനും എല്ലാം സ്വതന്ത്ര നിലപാടിനുള്ള വളരെ വ്യക്തമായ സ്വാതന്ത്ര്യമുണ്ട് “ഉന്നത ബിസിസിഐ അധികൃതർ വിശദമാക്കി.

Scroll to Top