ഇംഗ്ലണ്ടിനെതിരെ റിഷഭ് പന്ത് ഏത് പൊസിഷനില്‍ കളിക്കണം. നിര്‍ദ്ദേശവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍

Pantjpg 1

ഓഗസ്റ്റ് 4 നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര നോട്ടിംഹാമിലാണ് ആരംഭിക്കുന്നത്. ഇന്ത്യയുടെ പ്രധാന താരങ്ങളിലൊരാളാണ് റിഷഭ് പന്ത്. ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ ടീം വിജയകൊടി പാറിച്ചപ്പോള്‍ നിര്‍ണായക താരമായത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരുന്നു. വരും പരമ്പരയില്‍ റിഷഭ് പന്ത് ടീമിനെ വിജയത്തില്‍ എത്തിക്കും എന്നാണ് ആരാധകരുടെ ഉറച്ച വിശ്വാസം.

ഇംഗ്ലണ്ട് സാഹചര്യത്തില്‍ റിഷഭ് പന്തിന്‍റെ ബാറ്റിംഗ് പൊസിഷന്‍ ഏതാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനായ നാസര്‍ ഹുസൈന്‍. ” ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ റിഷഭ് പന്ത് ഒരു സ്ഥാനം ഉയര്‍ന്ന് ആറാമനായി ഇറങ്ങണം. അതാവും ഏറ്റവും അനുയോജ്യമാവുക. ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതിനാല്‍ ഇന്ത്യ പുതിയ ഓപ്പണറെ കണ്ടെത്തേണ്ടതായുണ്ട്. പിച്ചില്‍ ടേണിങ് ലഭിക്കുകയാണെങ്കില്‍ രവീന്ദ്ര ജഡേജയേയും ആര്‍ അശ്വിനേയും ഒന്നിച്ച് കളിപ്പിക്കാം ” നാസര്‍ ഹുസൈന്‍ പറഞ്ഞു.

നിലവില്‍ റിഷഭ് പന്ത് ഐസൊലേഷനില്‍ തുടരുകയാണ്. ഇംഗ്ലണ്ടില്‍ ഇടവേള ആഘോഷിക്കുന്നതിനിടെ റിഷഭ് പന്തിന് കോവിഡ് ബാധിച്ചിരുന്നു. ആറാം നമ്പറില്‍ 14 ഇന്നിംഗ്സില്‍ 44 ശരാശരിയില്‍ 580 റണ്‍സ് നേടിയട്ടുണ്ട്. 44.61 ശരാശരിയില്‍ ബാറ്റ് ചെയ്ത റിഷഭ് പന്ത് ഈ പൊസിഷനില്‍ ഒരു സെഞ്ചുറിയും നേടിയട്ടുണ്ട്.

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.
Scroll to Top