ബൗൺസർ പേടിയോ പൂജാരക്ക് :ചർച്ചയായി ബാറ്റിംഗ് കോച്ചിന്റെ മറുപടി

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വിശ്വാസ്ത ബാറ്റ്‌സ്മാനാണ് ചേതശ്വർ പൂജാര. ടെസ്റ്റ് ക്രിക്കറ്റ്‌ മാത്രം കളിക്കുന്ന താരം വളരെ ചുരുങ്ങിയ കാലയാളവിൽ തന്നെ ഇതിഹാസ താരം രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയെന്ന വിശേഷണം കരസ്ഥമാക്കി കഴിഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇന്ത്യൻ ടീമിന്റെ വിദേശ പരമ്പരകളിലെ നേട്ടങ്ങളിൽ നിർണായക ഘടകമായി മാറുന്നത് പൂജാരയുടെ ഡിഫൻസ് ബാറ്റിംഗാണ്. താരം ഒരറ്റത്ത് വിക്കറ്റ് നഷ്ടമാകാതെ കളിക്കുന്നതും ഒപ്പം എതിർ ടീമിന്റെ എല്ലാ ബൗളിംഗ് തന്ത്രങ്ങളെ നിഷ്പ്രഭമാക്കുന്ന ശൈലിയിൽ കളിക്കുന്നതും കോഹ്ലി അടക്കം സഹതാരങ്ങൾക്ക് അനായാസം ബാറ്റിംഗ് പൂർത്തിയാക്കുവാൻ വളരെ ഏറെ സഹായിക്കാറുണ്ട്.

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ ന്യൂസിലാൻഡ് ടീമിന് എതിരായ മത്സരത്തിൽ ഇന്നലെ ആദ്യ ഇന്നിങ്സിൽ താരം 54 പന്തിൽ 8 റൺസ് നേടി പുറത്തായിരുന്നു. മിക്ക ക്രിക്കറ്റ്‌ പ്രേമികളും പൂജാര നേരിടുന്ന പ്രധാന വെല്ലുവിളിയായി പറയുന്ന ഷോർട് ബോൾ തന്ത്രത്തിനെ കുറിച്ചും ബാറ്റിംഗ് കോച്ച് വിശദീകരിക്കുന്നു.

“പൂജാര ഏറെ കഴിവ് ബാറ്റിങ്ങിൽ പുറത്തെടുക്കുന്ന ഒരു അസാധ്യ ബാറ്റ്‌സ്മാനാണ്.ഒരിക്കലും പേസ് ബൗളിംഗ് അവനൊരു പ്രശ്നമല്ല. ഇന്നലെ കിവീസിന് എതിരെ അവൻ മികച്ച താളത്തിലാണ് കളിച്ചത്.അവന്റെ കഴിവും വീക്നെസ്സും എന്തെന്ന് ഏറെ ആഴത്തിൽ അവൻ മനസ്സിലാക്കുന്നുണ്ട് ” മുൻ ഇന്ത്യൻ താരം വാചാലനായി.

ടീമിലെ പൂജാരയുടെ റോൾ എന്തെന്ന് എല്ലാവർക്കും അറിയാമെന്ന്‌ പറഞ്ഞ വിക്രം റാത്തോർ മികച്ച തുടക്കങ്ങൾ വലിയ സ്കോറിലേക്ക് മാറ്റുകയെന്നത് മാത്രമാണ് അവൻ ഇനി ചെയ്യേണ്ടത് എന്നും വിശദമാക്കി “കിവീസിന് എതിരെ വളരെ വെല്ലുവിളികൾ നേരിട്ടാണ് ഏറെ മനോഹരമായി അവൻ അൻപത് പന്തുകൾ നേരിട്ടത്.നിലയുറപ്പിച്ച ശേഷം എല്ലാ താരങ്ങളും വലിയ സ്കോർ മാത്രമാണ് ലക്ഷ്യമിടേണ്ടത്.അവനത് വൈകാതെ തെളിയിക്കും “ബാറ്റിംഗ് കോച്ച് പ്രതീക്ഷകൾ പങ്കിട്ടു.