ടി20 ലോകകപ്പില്‍ മലയാളി താരം ബേസില്‍ ഹമീദിന്‍റെ തകര്‍പ്പന്‍ ക്യാച്ച്

ഐസിസി ടി20 ലോകകപ്പ് യോഗ്യത മത്സരത്തില്‍ ശ്രീലങ്ക യു.ഏ.ഈ യെ തോല്‍പ്പിച്ചു. ശ്രീലങ്ക ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യു.ഏ.ഈ 73 റണ്‍സില്‍ എല്ലാവരും പുറത്തായി. 79 റണ്‍സ് വിജയത്തോടെ ശ്രീലങ്ക സൂപ്പര്‍ 12 സാധ്യതകള്‍ സജീവമാക്കി.

മത്സരത്തില്‍ തോല്‍വിയോടെ പുറത്തായെങ്കിലും ഒരുപാട് ഓര്‍മ്മകളുമായാണ് യു.ഏ.ഈ മടങ്ങുന്നത്. ശ്രീലങ്കക്കെതിരെയുള്ള മത്സരത്തില്‍ ഹാട്രിക്ക് നേടാന്‍ കാര്‍ത്തിക് മെയ്യപ്പന് കഴിഞ്ഞിരുന്നു.

അതുകൂടാതെ മത്സരത്തില്‍ തകര്‍പ്പന്‍ ഒരു ക്യാച്ച് മലയാളി കൂടിയായ ബേസില്‍ ഹമീദ് നേടി. ഇന്നിംഗ്സിന്‍റെ അവസാന ഓവറില്‍ ഫോറടിക്കാനുള്ള നിസങ്കയുടെ ശ്രമം വായുവില്‍ ഉയര്‍ന്നു ചാടി കൈപിടിയില്‍ ഒതുക്കി.