ഈ ടീമിനെ തോൽപ്പിക്കാൻ കഴിയില്ല :ത്രില്ലർ ജയവുമായി ബംഗ്ലാ കടുവകൾ

ക്രിക്കറ്റ്‌ ലോകത്തും ക്രിക്കറ്റിനെ വളരെ അധികം സ്നേഹിക്കുന്ന എല്ലാവർക്കും ഇപ്പോൾ അത്ഭുതങ്ങൾ മാത്രം കാണിച്ച് കൊടുക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ്‌ ടീം. ന്യൂസിലാൻഡ് ടീമിനെതിരായ രണ്ടാം ടി :20യിൽ നാല് റൺസിന്റെ ത്രില്ലർ ജയം കരസ്ഥമാക്കിയാണ് ബംഗ്ലാദേശ് ടീം ചരിത്രനേട്ടം സ്വന്തമാക്കിയത്.ധാക്കയിൽ നടന്ന രണ്ടാം ടി :20യിൽ നാല് റൺസ് ജയം നേടിയാണ് ന്യൂസിലാൻഡിനെതിരെ പരമ്പരയിൽ 2-0ന് മുൻപിലെത്തിയത്.5 ടി :20കളാണ് ഈ പരമ്പരയിലുള്ളത്. മുൻപ് ഓസ്ട്രേലിയക്ക് എതിരായ ടി :20 പരമ്പരയിൽ 4-1ന് വിജയം നേടിയാണ് ബംഗ്ലാദേശ് അത്ഭുതങ്ങൾ കാണിച്ചു തുടങ്ങിയത്

ടോസ് നേടി രണ്ടാം ടി :20 മത്സരത്തിൽ ബംഗ്ലാദേശ് ടീം 141 റൺസ് നേടിയപ്പോൾ കിവീസ് ടീമിന് മറുപടി ബാറ്റിങ്ങിൽ 137 റൺസിലേക്ക് എത്തുവാൻ മാത്രമേ സാധിച്ചുള്ളൂ. അവസാന ഓവർ വരെ ആവേശം നീണ്ട മത്സരത്തിൽ പക്ഷേ കിവീസ് നായകൻ ടോം ലാതത്തിന്റെ ബാറ്റിങ് പ്രകടനവും പാഴായി. ലാതം അവസാനം വരെ പോരാട്ടം നയിച്ചു എങ്കിലും താരത്തിന് ടീമിനെ ജയത്തിൽ എത്തിക്കുവാൻ സാധിച്ചില്ല. 49 പന്തിൽ നിന്നും 6 ഫോറും ഒരു സിക്സ് അടക്കം 65 റൺസ് അടിച്ച താരം പുറത്താക്കാതെ നിന്നെങ്കിലും ബംഗ്ലാ ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞു.ബംഗ്ലാദേശ് ടീമിനായി ഷാക്കിബ് രണ്ട് വിക്കറ്റും വീഴ്ത്തി.

എന്നാൽ മത്സരത്തിൽ വഴിത്തിരിവായി മാറിയത് ബംഗ്ലാദേശ് നായകനായ മഹമദുള്ളയുടെ ബാറ്റിങ് പ്രകടനമാണ്. അവസാന ഓവറുകളിൽ ഏറെ ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെച്ച മഹമദുള്ള 32 പന്തിൽ നിന്നും 37 റൺസ് നേടി.5 ഫോർ അടക്കം ബാറ്റിങ് പൂർത്തിയാക്കിയ താരമാണ് മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത്. നേരത്തെ ഒന്നാം ടി :20യിലും ജയിച്ച ബംഗ്ലാദേശ് ടീം തുടർച്ചയായി ന്യൂസിലാൻഡ് ടീമിനെതിരെ ജയിച്ത് ഇത് ആദ്യമായിട്ടാണ്. 5 മത്സരങ്ങളാണ് ഈ ടി :20 പരമ്പരയിലുള്ളത്. മൂന്നാം ടി :20 സെപ്റ്റംബർ അഞ്ചിനാണ്.

നിലവിലെ ഐസിസിയുടെ പുത്തൻ ടി:20 റാങ്കിങ്ങിലും ബംഗ്ലാദേശ് ടീമിന് ഈ തുടർ ജയങ്ങൾ വമ്പൻ കുതിപ്പാണ് ഇപ്പോൾ സമ്മാനിക്കുന്നത്.ടി :20 ടീമുകളുടെ റാങ്കിങ്ങിൽ ആറാം സ്ഥാനത്തേക്കാണ് ബംഗ്ലാദേശ് ടീം എത്തിയത്. പക്ഷേ തുടർ തോൽവികൾ ഓസ്ട്രേലിയൻ ടീമിനെ ഏഴാം സ്ഥാനത്തേക്ക് എത്തിച്ചു.