പേസര്‍മാര്‍ക്ക് പിന്നാലെ കുല്‍ദീപ് എത്തി. ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞു.

ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് 8 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് എന്ന നിലയിലാണ്. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിലേക്ക് 271 റണ്‍സ് കൂടി വേണം. 16 റണ്‍സുമായി മെഹ്ദി ഹസ്സനും 13 റണ്‍സുമായി എബാദത്തുമാണ് ക്രീസില്‍.

ഇന്ത്യയുടെ 404 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലക്ഷ്യമാക്കി ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ, തുടക്കത്തിലേ പേസ് ബൗളര്‍മാരും പിന്നാലെ കുല്‍ദീപും എറിഞ്ഞിടുകയായിരുന്നു. ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്ത് മുഹമ്മദ് സിറാജ് എന്താണ് വരാനിരിക്കുന്നത് എന്ന് അറിയിച്ചിരുന്നു.

24 റണ്‍സുമായി ലിറ്റണ്‍ ദാസ് പുറത്തായതോടെ ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞു. 102 ന് 8 എന്ന നിലയിലായ ബംഗ്ലാദേശിനായി ദിനത്തിന്‍റെ അവസാനം മെഹ്ദി ചെറുത്തു നിന്നു. 28 റണ്‍സ് നേടിയ മുഷ്ഫിഖുര്‍ റഹീമാണ് ടോപ്പ് സ്കോറര്‍ ഇന്ത്യക്കായി കുല്‍ദീപ് 4 വിക്കറ്റും സിറാജ് 3 വിക്കറ്റും വീഴ്ത്തി. ഉമേഷ് യാദവിനാണ് 1 വിക്കറ്റ്.

ഒന്നാം ദിനത്തെ സ്‌കോറായ ആറിന് 278 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ സെക്ഷനില്‍ തന്നെ ശ്രേയസ്സിനെ നഷ്ടമായി. 192 പന്തില്‍ 10 ഫോറടക്കം 86 റണ്‍സാണ് ശ്രേയസ് നേടിയത്.  പിന്നീടാണ് അശ്വിന്‍-കുല്‍ദീപ് സഖ്യം വിലപ്പെട്ട 92 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്.

See also  മുംബൈയുടെ തോൽവികളിൽ പൂർണ ഉത്തരവാദി ഹർദിക്കാണ്. പാണ്ഡ്യയുടെ മണ്ടത്തരങ്ങൾ തുറന്ന് കാട്ടി ഇർഫാൻ പത്താൻ.
FkAEh4OakAE8WI

113 പന്തില്‍ 58 റണ്‍സാണ് അശ്വിന്‍ നേടിയത്. അശ്വിന്‍ പുറത്തായതിനു പിന്നാലെ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. കുല്‍ദീപ് യാദവ് (40) സിറാജ് (4) എന്നവരാണ് പുറത്തായ മറ്റുള്ളവര്‍.

ബംഗ്ലാദേശിനായി തൈജുള്‍ ഇസ്ലാമും മെഹ്ദിയും 4 വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ആദ്യ ദിനം 90 റണ്‍സ് നേടിയ പൂജാരയാണ് ഇന്ത്യന്‍ ടോപ്പ് സ്കോറര്‍

Scroll to Top