അടിച്ചകറ്റാൻ നോക്കിയ പന്ത് വീണത് കീപ്പറുടെ അടുത്ത്, കയ്യിൽ കിട്ടിയ പന്ത് തട്ടി കളിച്ചു, ഒടുവിൽ ബാറ്റ്സ്മാന്മാർ ഓടിയെടുത്തത് 4 റൺസ്!

നിലവിൽ ഇന്ത്യ-സൗത്ത് ആഫ്രിക്ക പരമ്പര നടക്കുന്നുണ്ടെങ്കിലും അതിനിടയിലൂടെ നടക്കുന്ന മുൻ ക്രിക്കറ്റ് ഇതിഹാസങ്ങൾ പങ്കെടുക്കുന്ന ലെജൻഡ്സ് ലീഗിനും റോഡ് സേഫ്റ്റി സീരീസിനും ആരാധകർ ഏറെയാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ അടക്കം ഇന്ത്യൻ ഇതിഹാസങ്ങളായ ഒട്ടുമിക്ക മുൻ താരങ്ങളും കളിക്കുന്ന റോഡ് സേഫ്റ്റി സീരീസിനും ആരാധകർ ഒരുപാട് ഉണ്ട്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് റോഡ് സേഫ്റ്റി സീരീസിലെ ഒരു മത്സരത്തിലെ വീഡിയോ ആണ്.

ബംഗ്ലാദേശ് ലെജൻഡ്സ്-ശ്രീലങ്ക ലെജൻഡ്സ് മത്സരത്തിലെ ഒരു വീഡിയോയാണ് സാമൂഹമാധ്യമങ്ങളിലൂടെ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. സംഭവം ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ സംഭവിക്കാത്ത ഒരു കാര്യമാണ്. ഒരു റൺസ് കിട്ടേണ്ടിടത്ത് നാല് റൺ ബാറ്റിങ് ടീമിന് സംഭാവന നൽകിയതാണ് സംഭവം.


ശ്രീലങ്കൻ ലെജൻഡ് ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു സംഭവം അരങ്ങേറിയത്. പന്ത് അടിച്ച് അകറ്റാൻ ശ്രമിച്ച ശ്രീലങ്കൻ ബാറ്റ്സ്മാൻ്റെ ബാറ്റിൽ തട്ടി പന്ത് പോയത് വിക്കറ്റ് കീപ്പറുടെ അടുത്തായിരുന്നു. സാധാരണ കളികളിൽ ഇത്തരം സന്ദർഭങ്ങളിൽ ഒരു റൺസ് മാത്രമാണ് ഓടിയെടുക്കുക.എന്നാൽ തന്റെ അടുത്ത് ലഭിച്ച പന്ത് കൊണ്ട് ബംഗ്ലാദേശ് താരങ്ങള്‍ വെറുതെ തട്ടി കളിച്ചതോടെ നാല് റൺസാണ് ശ്രീലങ്കൻ ഇതിഹാസങ്ങൾ ഓടിയെടുത്തത്.

വൈറലായ വീഡിയോയിൽ ശരിക്കും ബംഗ്ലാദേശ് താരങ്ങളുടെ അബദ്ധം കണ്ടു മനസ്സിലാക്കാൻ സാധിക്കും. നിരവധി പേർക്കാണ് ഈ വീഡിയോ കണ്ട് ചിരി അടക്കാൻ സാധികാതെ വന്നത്.മാത്രമല്ല ഒട്ടനവധി നിരവധി പേരാണ് ബംഗ്ലാദേശ് ലജൻഡ്സിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. നിലവിൽ ടൂർണമെന്റിൽ അഞ്ചു മത്സരങ്ങൾ അവസാനിച്ചപ്പോൾ ഏഴാം സ്ഥാനത്താണ് ബംഗ്ലാദേശ് ലെജൻഡ്സ്. ഒന്നാം സ്ഥാനത്ത് ശ്രീലങ്കൻ ലെജൻഡ്സാണ്.