പാകിസ്ഥാനെ “നാണംകെടുത്തി” ബംഗ്ലാദേശ്. ചരിത്ര ടെസ്റ്റ്‌ വിജയം സ്വന്തമാക്കി.

386612

പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ ചരിത്രം സൃഷ്ടിച്ച് ബംഗ്ലാദേശ്. പാക്കിസ്ഥാൻ ടീമിനോട് ടെസ്റ്റ് ക്രിക്കറ്റിൽ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയാണ് ബംഗ്ലാദേശ് അത്യുഗ്രൻ നേട്ടം കയ്യടക്കിയത്. ഒരു അവിശ്വസനീയ വിജയം തന്നെയാണ് മത്സരത്തിൽ ബംഗ്ലാദേശ് നേടിയത്.

10 വിക്കറ്റുകൾക്കായിരുന്നു റാവൽപിണ്ടിയിൽ നടന്ന മത്സരത്തിൽ ബംഗ്ലാ കടവുകളുടെ വിജയം. മുഷ്ഫിഖുർ റഹീമിന്റെ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ ബംഗ്ലാദേശിന്റെ വിജയത്തിൽ പ്രധാന കാരണമായി മാറിയത്. മറുവശത്ത് പാക്കിസ്ഥാനെ സംബന്ധിച്ച് വലിയൊരു തിരിച്ചടി തന്നെയാണ് ഈ പരാജയത്തോടെ നേരിട്ടിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ്   ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മോശം തുടക്കമാണ് പാകിസ്ഥാന് ആദ്യ ഇന്നിംഗ്സിൽ ലഭിച്ചത്. എന്നാൽ മധ്യനിര ബാറ്റർമാരായ സൗദ് ഷക്കീലും മുഹമ്മദ് റിസ്വാനും ക്രീസിലുറച്ചത് പാക്കിസ്ഥാന് ആവേശകരമായി മാറി. അഞ്ചാം വിക്കറ്റിൽ 240 റൺസിന്റെ കൂട്ടുകെട്ട് ഇരുവരും കൂട്ടിച്ചേർത്തു.

ഇതോടുകൂടി പാക്കിസ്ഥാൻ ശക്തമായ ഒരു നിലയിൽ എത്തുകയായിരുന്നു. മത്സരത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 448 റൺസ് സ്വന്തമാക്കിയ സമയത്താണ് പാക്കിസ്ഥാൻ ഇന്നിങ്സ് ഡിക്ലയർ ചെയ്യുന്നത്. ആ സമയത്ത് 171 റൺസ് നേടിയ മുഹമ്മദ് റിസ്‌വാൻ പുറത്താവാതെ നിൽക്കുകയായിരുന്നു.

261 പന്തുകൾ നേരിട്ട ഷക്കീൽ 141 റൺസ് നേടി. പാക്കിസ്ഥാൻ നേടിയ വമ്പൻ സ്കോർ മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ബംഗ്ലാദേശ് ക്രീസിലെത്തിയത്. ബംഗ്ലാദേശിനായി ഓപ്പണർ ഷാദ്മാൻ ഇസ്ലാം മികച്ച പ്രകടനം പുറത്തെടുത്തു. 93 റൺസാണ് ഓപ്പണർ ആദ്യ ഇന്നിംഗ്സിൽ നേടിയത്. ശേഷം മധ്യനിരയിൽ റഹീമിന്റെ തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനവും കാണാൻ സാധിച്ചു.

341 പന്തുകൾ നേരിട്ട മുഷ്ഫിഖുർ 191 റൺസാണ് സ്വന്തമാക്കിയത്. വാലറ്റത്ത് മെഹദി ഹസനും 77 റൺസുമായി തിളങ്ങിയതോടെ ബംഗ്ലാദേശ് പാക്കിസ്ഥാന്റെ ആദ്യ ഇന്നിങ്സ് സ്കോറും മറികടക്കുകയായിരുന്നു. 565 റൺസാണ് ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശ് സ്വന്തമാക്കിയത്.

തങ്ങൾക്ക് ലഭിച്ച നേരിയ ലീഡിൽ ബംഗ്ലാദേശ് തൃപ്തരായിരുന്നു. രണ്ടാം ഇന്നിങ്സിൽ വെടിക്കെട്ട് ബോളിംഗ് പ്രകടനം പുറത്തെടുത്ത് പാക്കിസ്ഥാനെ ചുരുട്ടി കെട്ടാനാണ് മത്സരത്തിന്റെ അവസാന ദിവസം ബംഗ്ലാദേശ് എത്തിയത്. ഇത് അതേപടി പ്രാവർത്തികമാക്കാൻ ബംഗ്ലാദേശിന് സാധിച്ചു. കൃത്യമായ ഇടവേളകളിൽ പാകിസ്ഥാൻ ബാറ്റർമാരെ ഞെട്ടിച്ച് ബംഗ്ലാദേശ് ചരിത്രം കുറിച്ചു.

രണ്ടാം ഇന്നിംഗ്സിൽ കേവലം 146 റൺസിന് പാക്കിസ്ഥാൻ പുറത്തായി. ബംഗ്ലാദേശിനായി മെഹ്ദി ഹസൻ 4 വിക്കറ്റുകളും ഷക്കീബ് 3 വിക്കറ്റുകളും നേടി. ഇതോടെ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 30 റൺസായി മാറുകയായിരുന്നു. ഒരു വിക്കറ്റ് പോലും നഷ്ടമില്ലാതെ ഈ റൺസ് സ്വന്തമാക്കാൻ ബംഗ്ലാദേശിന് സാധിച്ചു. ഇതോടെ ചരിത്ര വിജയത്തിൽ ബംഗ്ലാകടുവകൾ ഭാഗമായി.

Read Also -  അബ്ദുൽ ബാസിതിന്റെ വെടിക്കെട്ട്. 22 പന്തിൽ 50 റൺസ് നേടി ഹീറോയിസം. കാലിക്കറ്റിനെ തകർത്ത് ട്രിവാൻഡ്രം.

പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ ചരിത്രം സൃഷ്ടിച്ച് ബംഗ്ലാദേശ്. പാക്കിസ്ഥാൻ ടീമിനോട് ടെസ്റ്റ് ക്രിക്കറ്റിൽ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയാണ് ബംഗ്ലാദേശ് അത്യുഗ്രൻ നേട്ടം കയ്യടക്കിയത്. ഒരു അവിശ്വസനീയ വിജയം തന്നെയാണ് മത്സരത്തിൽ ബംഗ്ലാദേശ് നേടിയത്.

10 വിക്കറ്റുകൾക്കായിരുന്നു റാവൽപിണ്ടിയിൽ നടന്ന മത്സരത്തിൽ ബംഗ്ലാ കടവുകളുടെ വിജയം. മുഷ്ഫിഖുർ റഹീമിന്റെ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ ബംഗ്ലാദേശിന്റെ വിജയത്തിൽ പ്രധാന കാരണമായി മാറിയത്. മറുവശത്ത് പാക്കിസ്ഥാനെ സംബന്ധിച്ച് വലിയൊരു തിരിച്ചടി തന്നെയാണ് ഈ പരാജയത്തോടെ നേരിട്ടിരിക്കുന്നത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മോശം തുടക്കമാണ് പാകിസ്ഥാന് ആദ്യ ഇന്നിംഗ്സിൽ ലഭിച്ചത്. എന്നാൽ മധ്യനിര ബാറ്റർമാരായ സൗദ് ഷക്കീലും മുഹമ്മദ് റിസ്വാനും ക്രീസിലുറച്ചത് പാക്കിസ്ഥാന് ആവേശകരമായി മാറി. അഞ്ചാം വിക്കറ്റിൽ 240 റൺസിന്റെ കൂട്ടുകെട്ട് ഇരുവരും കൂട്ടിച്ചേർത്തു.

Scroll to Top