ലോകത്തിലെ ഏറ്റവും മികച്ച 5 ബോളർമാറെ തിരഞ്ഞെടുത്ത് ബംഗാർ. അശ്വിനും റാഷിദ് ഖാനുമില്ല.

cwc 2023 muhammed shmai and bumrah

ഇന്ത്യയുടെ ഒരു കാലത്തെ താരമായിരുന്നു സഞ്ജയ് ബംഗാർ ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലകനായി പ്രവർത്തിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച 5 ബോളർമാരെ തിരഞ്ഞെടുത്താണ് സഞ്ജയ് ബംഗാർ രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ചില ഞെട്ടിപ്പിക്കുന്ന ഒഴിവാക്കലുകൾ സഞ്ജയ് ബംഗാറിന്റെ ലിസ്റ്റിലുണ്ട്.

ഇന്ത്യയുടെ ഇതിഹാസ സ്പിന്നറായ രവിചന്ദ്രൻ അശ്വിൻ ബംഗാറുടെ മികച്ച ബോളർമാരുടെ ലിസ്റ്റിൽ ഇല്ല. മാത്രമല്ല അഫ്ഗാനിസ്ഥാന്റെ സൂപ്പർ താരമായ റാഷിദ് ഖാൻ, ഓസ്ട്രേലിയയുടെ വമ്പൻ പേസറായ മിച്ചർ സ്റ്റാർക്ക് എന്നിവരെയും ബംഗാർ ഒഴിവാക്കിയിരിക്കുന്നു. നിലവിൽ ലോക ക്രിക്കറ്റിൽ മികവ് പുലർത്തുന്ന മറ്റ് 5 താരങ്ങളെയാണ് ബംഗാർ തന്റെ ലിസ്റ്റിൽ ഉൾപെടുത്തിരിക്കുന്നത്.

ലോക ക്രിക്കറ്റിൽ താൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച 5 ബോളർമാരിൽ ആദ്യത്തെയാൾ ജസ്പ്രീത് ബൂമ്രയാണ് എന്ന് ബംഗാർ പറയുന്നു. ഒപ്പം ഇന്ത്യയുടെ മറ്റൊരു പേസറായ മുഹമ്മദ് ഷാമിയേയും ബംഗാർ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുത്തിട്ടുണ്ട്. ഓസ്ട്രേലിയക്കായി കഴിഞ്ഞ സീസണുകളിലൊക്കെയും വമ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ച പേസർ ജോഷ് ഹേസൽവുഡും ബംഗാറിന്റെ ലിസ്റ്റിൽ ഉൾപ്പെടുന്നു. ഒപ്പം ഓസ്ട്രേലിയയുടെ മറ്റൊരു പേസറായ പാറ്റ് കമ്മീൻസും ലോകത്തിലെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളാണ് എന്ന് ബംഗാർ പറഞ്ഞു. ന്യൂസിലാൻഡിന്റെ തീയുണ്ട പേസർ ട്രെൻഡ് ബോൾട്ടിനും ബംഗാറിന്റെ ലിസ്റ്റിൽ ഇടം പിടിക്കാൻ സാധിച്ചിട്ടുണ്ട്.

Read Also -  ഓസീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ ജയിക്കണമെങ്കിൽ ആ യുവതാരം കളിക്കണം. മുൻ ഓസീസ് കോച്ച് പറയുന്നു.

“ലോകത്തിലെ ഏറ്റവും മികച്ച 5 ബോളർമാരെ തിരഞ്ഞെടുക്കുമ്പോൾ ആദ്യത്തേത് ജസ്പ്രീറ്റ് ബുമ്ര തന്നെയാണ്. പിന്നീട് മുഹമ്മദ് ഷാമിയാണ്. അവിശ്വസനീയ ബോളിങ് കഴിവുകളുള്ള താരങ്ങളാണ് ഇരുവരും. ഓസ്ട്രേലിയൻ താരം ജോഷ് ഹേസൽവുഡാണ് മൂന്നാമത്തെയാൾ. അവനെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. ഒപ്പം ഓസ്ട്രേലിയയുടെ മറ്റൊരു പേസറായ പാറ്റ് കമ്മിൻസിനെയും ഞാൻ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നു. വലിയ ഹൃദയമുള്ള താരം തന്നെയാണ് കമ്മിൻസ്. മാത്രമല്ല പരിക്കിൽ നിന്ന് തിരികെ വന്നിട്ടും സ്ഥിരതയോടെ പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ അവന് സാധിക്കാറുണ്ട്. ഇപ്പോൾ അവൻ സ്ഥിരതയോടെ മത്സരങ്ങളിൽ അണിനിരക്കാറുണ്ട്. അഞ്ചാമനായി ഞാൻ തിരഞ്ഞെടുക്കുന്നത് ട്രെൻഡ് ബോൾട്ടിനെയാണ്. 4 വലംകയ്യൻ ബോളർമാരെയും ഒരു ഇടംകയ്യൻ ബോളറെയുമാണ് ഞാൻ തിരഞ്ഞെടുത്തിരിക്കുന്നത്.”- ബംഗാർ പറയുന്നു.

എന്തുകൊണ്ടാണ് ഈ ലിസ്റ്റിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായ റാഷിദ് ഖാനെ ഉൾപ്പെടുത്താത്തത് എന്നതിന്റെ കാരണവും ബംഗാർ പറയുന്നു. “ഇങ്ങനെ ഒരു ചോദ്യം വരുമ്പോൾ നമ്മൾ ചിന്തിക്കേണ്ടത് ഏറ്റവും ഉയർന്ന നിലവാരത്തെ പറ്റിയാണ്. ഏറ്റവും ഉയർന്ന ഫോർമാറ്റ് ഇവിടെ ടെസ്റ്റ് ക്രിക്കറ്റ് ആണ്. അതുകൊണ്ടു തന്നെ അതിനനുസരിച്ചാണ് ഞാൻ താരങ്ങളെ തിരഞ്ഞെടുത്തത്. ഏറ്റവും മികച്ച 5 വൈറ്റ് ബോൾ ബോളർമാരെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഉറപ്പായും ഞാൻ റാഷിദ് ഖാനെ എന്റെ ലിസ്റ്റിൽ ഉൾപ്പെടുത്തും.”- ബംഗാർ കൂട്ടിച്ചേർക്കുന്നു.

Scroll to Top