അയാള്‍ 3-4 മാസം എന്തു ചെയ്യുകയായിരുന്നു ? വരുണ്‍ ചക്രവര്‍ത്തിയെ വിമര്‍ശിച്ചു മുന്‍ താരം

Varun Chakravarthy

ഇന്ത്യ – ഇംഗ്ലണ്ട് ടി20 പരമ്പരക്ക് മുന്നോടിയായി നടന്ന യോയോ ഫിറ്റ്നെസ് ടെസ്റ്റില്‍ പുതുമുഖ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി പരാജയപ്പെട്ടു. ഇതിനെ തുടര്‍ന്നു രാജ്യാന്തര ടീമില്‍ അരങ്ങേറാനുള്ള വരുണ്‍ ചക്രവര്‍ത്തിയുടെ കാത്തിരിപ്പ് തുടരുന്നു. ഓസ്ട്രേലിയക്കെതിരെയുള്ള പരമ്പരയില്‍ പരിക്ക് കാരണം നഷ്ടപ്പെട്ടിരുന്നു.

യോയോ ടെസ്റ്റ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഹേമംഗ് ബഥാനി രംഗത്ത് എത്തി. “വരുണ്‍ ചക്രവര്‍ത്തി കായികക്ഷമതയില്ലാത്തതിനാല്‍ ടീമില്‍ നിന്ന് പുറത്തായി എന്ന വാര്‍ത്ത പലരെയും അസ്വസ്ഥരാക്കുന്നുണ്ട് എന്നറിയാം. എന്നാല്‍ എനിക്ക് ചോദിക്കാനുള്ളത് തോളിന് പരിക്കേറ്റ് പുറത്തായശേഷം ക്രിക്കറ്റ് കളിക്കാതിരുന്ന കഴിഞ്ഞ മൂന്നോ നാലോ മാസം അയാള്‍ എന്തു ചെയ്യുകയായിരുന്നുവെന്നാണ്. എല്ലാ കളിക്കാരും കായികക്ഷമതാ പരിശോധനയെക്കുറിച്ച് ബോധവാന്‍മാരാണ്. അതുകൊണ്ടുതന്നെ വരുണ്‍ ചക്രവര്‍ത്തിയും അതിന് തയാറായി ഇരിക്കണമായിരുന്നു ” ബഥാനി ട്വിറ്ററില്‍ കുറിച്ചു.

പരിക്ക് മറച്ചുവച്ചാണ് ചക്രവര്‍ത്തിയെ ടീമില്‍ ഉള്‍പ്പെടുത്തിയെന്നാണ് ആക്ഷേപം ഉയരുന്നത്. ” അഞ്ചു മാസങ്ങള്‍ക്ക് മുന്‍പ് കളിച്ചതനുസരിച്ച് മാച്ച് ഫിറ്റ്നെസ് നിര്‍ണയിക്കും ? വരുണ്‍ ചക്രവര്‍ത്തി സെലക്ടേഴ്സിനു ഒരു പാഠമാണ് എന്നാണ് ഞാന്‍ അനുമാനിക്കുന്നത്. ഇന്ത്യന്‍ ടീം ഒരുക്കിയ സ്റ്റാന്‍ഡേഡുകള്‍ പാലിക്കുന്നില്ലെങ്കില്‍ ബോളിംഗ് മാത്രം അളവുകോലായി കണക്കാക്കില്ലാ ” സീനിയര്‍ ബിസിസിഐ അംഗം പറഞ്ഞു.

Read More  സംപൂജ്യരില്‍ ഒന്നാമന്‍. റായുഡുവിന് കൂട്ടായി രോഹിത് ശര്‍മ്മ

അതേ സമയം ഇന്ത്യന്‍ പേസര്‍ ടി നടരാജനും ടി20 സീരിസിനു സംശയത്തിലാണ്. തോളിനു പരിക്കേറ്റ നടരാജന്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമയില്‍ നിരീക്ഷണത്തിലാണ്. വരുണ്‍ ചക്രവര്‍ത്തിക്ക് പകരം രാഹുല്‍ ചഹര്‍ ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാകും എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here