അഡ്ലെയ്ഡിൽ നിന്ന് വരുന്നത് മോശം വാർത്ത, ഇന്ത്യക്ക് കനത്ത തിരിച്ചടി ലഭിക്കാൻ സാധ്യത.

ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച് അനായാസമായി സെമിയിൽ കയറാം എന്ന ഇന്ത്യയുടെ ആഗ്രഹത്തിന് മങ്ങൽ ഏൽപിക്കുന്ന തോൽവിയായിരുന്നു സൗത്താഫ്രിക്ക സമ്മാനിച്ചത്. 5 വിക്കറ്റിന് ആയിരുന്നു ഇന്ത്യ ഇന്നലെ സൗത്താഫ്രിക്കെതിരെ പരാജയപ്പെട്ടത്. ഒരൊറ്റ തോൽവി കൊണ്ട് തന്നെ ഇന്ത്യയുടെ പ്രതീക്ഷകൾ അനിശ്ചിതത്വത്തിലായി.

ഇപ്പോഴിതാ ഇന്ത്യക്ക് കടുത്ത ആശങ്ക പകരുന്ന വാർത്തയാണ് ഓസ്ട്രേലിയയിൽ നിന്നും വരുന്നത്. ഇന്ത്യയുടെ അടുത്ത മത്സരം നവംബർ രണ്ടിന് ബംഗ്ലാദേശിനെതിരെയാണ്. അഡ്ലൈഡിൽ വെച്ച് നടക്കുന്ന മത്സരത്തിന് മഴയുടെ ഭീഷണി ഉണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. മഴ പെയ്തു കഴിഞ്ഞാൽ ഇന്ത്യയുടെ വിലപ്പെട്ട ഒരു പോയിൻ്റ് നഷ്ട്ടമാകും.

img 7166 1

നിലവിൽ 4 പോയിന്റുകൾ വീതമാണ് ഇന്ത്യക്കും ബംഗ്ലാദേശിനും ഉള്ളത്. നെറ്റ് റൺ റൈറ്റിൽ ബംഗ്ലാദേശിനെക്കാളും മുന്നിലായത് കൊണ്ടാണ് ഇന്ത്യ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. ബംഗ്ലാദേശിനെതിരായ മത്സരം മാത്രമല്ല, സിംബാബ്വേക്കേതിരായ മത്സരത്തിനും മഴ ഭീഷണി ഉണ്ട്. മഴ വില്ലൻ ആകാതിരിക്കാണ് എല്ലാ ഇന്ത്യൻ ആരാധകരുടെയും പ്രാർത്ഥന.