ബാബറിന് സപാര്‍ക്ക് ഇല്ലാ. വിരാട് കോഹ്ലിയാവാന്‍ എന്താണ് ചെയ്യേണ്ടത് ?

ഐസിസി ടി20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് പാക്കിസ്ഥാന്‍, പുറത്താവലിന്‍റെ അരികിലാണ്. തുടരെയുള്ള തോല്‍വികള്‍ക്ക് പിന്നാലെ ബാബറിന്‍റെ ക്യാപ്റ്റന്‍സിയും ചോദ്യം ചെയ്യപ്പെടുകയാണ്. ക്യാപ്റ്റന്‍സി സമര്‍ദ്ദം ബാബറെ എന്ന ബാറ്ററെയും ബാധിച്ചു. ബാബറിന്‍റെ മോശം ഫോം പാക്ക് ബാറ്റിംഗിനെ ബാധിച്ചിരുന്നു.

ഇപ്പോഴിതാ ഓസ്ട്രേലിയന്‍ ലോകകപ്പിനു ശേഷം പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍സി ഒഴിയണം എന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ് മുന്‍ താരങ്ങളായ കമ്രാന്‍ അക്മലും യൂനിസ് ഖാനും. ധാരാളം റണ്‍സുകള്‍ വേണമെങ്കില്‍ ക്യാപ്റ്റന്‍സി ഒഴിയണം എന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.

babar azam pak captain

“അദ്ദേഹം എന്നെ ഒരു ജ്യേഷ്ഠസഹോദരനായാണ് പരിഗണിക്കുന്നതെങ്കിൽ, ഈ ലോകകപ്പിന് ശേഷം ബാബർ അസം ക്യാപ്റ്റൻ സ്ഥാനം ഒഴിയണം. നിങ്ങൾക്ക് 25,000 റൺസോ 22,000 റൺസോ സ്‌കോർ ചെയ്യണമെങ്കിൽ ഒരു കളിക്കാരനായി മാത്രം കളിച്ചാൽ മതിയാകും. അല്ലാത്തപക്ഷം അവന്‍ കടുത്ത സമ്മർദ്ദത്തിലാകും. പ്രകടനങ്ങള്‍ കുറയും ” അക്മല്‍ പറഞ്ഞു.

ക്യാപ്റ്റന്‍സി ഒഴിഞ്ഞ് വിരാട് കോഹ്ലിയെപ്പോലെ അവന്‍ തന്‍റെ കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് ബാബറിനു ശേഷം ഒരു നല്ല ബാറ്ററെ കാണാന്‍ കഴിയില്ലാ എന്നും അക്മല്‍ കൂട്ടിചേര്‍ത്തു.

FgEuH3XXoAA8K56

ദേശിയ ടീം നയിക്കാനുള്ള സ്പാര്‍ക്ക് ബാബറിനില്ലാ എന്നാണ് യൂനിസ് ഖാന്‍ അഭിപ്രായപ്പെട്ടത്.

“ഞങ്ങൾ ബാബർ അസമിന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് വളരെക്കാലമായി സംസാരിക്കുന്നു, നിങ്ങൾ അതേ തെറ്റ് ആവർത്തിച്ചാൽ, അത് നിങ്ങളുടെ ശീലമാകും, ഒരുപക്ഷേ നിങ്ങൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. നമ്മൾ ബാബറിനെ കുറിച്ച് പറഞ്ഞാൽ, അവൻ ഒരു മികച്ച ബാറ്റ്സ്മാനാണ്, അവൻ ഒരു നല്ല മനുഷ്യനാണ്. നേതൃത്വഗുണങ്ങൾ എല്ലാവരിലും ഇല്ല, കമ്രാൻ അക്മൽ പറഞ്ഞതുപോലെ, അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ ഒരു സ്പാര്‍ക്കും ഇല്ല. ” യൂനിസ് ഖാന്‍ അഭിപ്രായപ്പെട്ടു.