വീണ്ടും കോഹ്ലിക്കൊപ്പം ബാബർ അസം :ഇത്തവണ ഡക്കിന്‍റെ കാര്യത്തില്‍

IMG 20210709 183648 1

ആധുനിക ക്രിക്കറ്റിലെ മികച്ച ഇതിഹാസ ബാറ്റ്‌സ്മാന്മാരാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ടീം നായകൻ വിരാട് കോഹ്ലിയും ഒപ്പം പാകിസ്ഥാൻ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റൻ ബാബർ അസമും. ഇരുവരും തങ്ങളുടെ കളി മികവാൽ ലോകത്താകെ അനേകം ആരാധകരെ ഇതിനകം തന്നെ സൃഷ്ട്ടിച്ച് കഴിഞ്ഞു മൂന്ന് ക്രിക്കറ്റ്‌ ഫോർമാറ്റിലും തങ്ങളുടെ ടീമുകളുടെ പ്രധാനപെട്ട ബാറ്റിങ് കരുത്തായ രണ്ട് താരങ്ങളും ഇന്ന് കരിയറിൽ ഒട്ടനവധി നേട്ടങ്ങൾ സ്വന്തമാക്കി കഴിഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലെ പല ആരാധകരും പാകിസ്ഥാൻ നായകൻ ബാബർ അസമുമായി വിരാട് കോഹ്ലിയെ താരതമ്യം ചെയ്യുന്നതിൽ യാതൊരു താല്പര്യവും കാണിക്കാറില്ല. എന്നാൽ ഇന്ന് ക്രിക്കറ്റ്‌ ലോകത്ത് രണ്ട് താരങ്ങളുടെയും നേട്ടങ്ങളും അപൂർവ്വ റെക്കോർഡുകളും എല്ലാം വളരെ അധികം ചർച്ചയും ഒപ്പം താരതമ്യത്തിനും കാരണമായി വരാറുണ്ട്.

കഴിഞ്ഞ ദിവസം നടന്ന ഇംഗ്ലണ്ടിന് എതിരായ ആദ്യ ഏകദിനത്തിൽ പാക് ടീം ഒൻപത് വിക്കറ്റിന് തോൽവി വഴങ്ങി നാണക്കേട് പിടിച്ചുവാങ്ങിയപ്പോൾ ഏറെ നിരാശ സമ്മാനിച്ചത് ബാബർ അസമിന്റെ ബാറ്റിങ് പ്രകടനമാണ്. താരം റൺസ് ഒന്നും നേടുവാൻ കഴിയാതെ പുറത്തായി ഇക്കഴിഞ്ഞ സിംബാവേക്ക് എതിരായ പരമ്പരയിൽ താരം മികച്ച ബാറ്റിങ് പുറത്തെടുത്തിരുന്നു. എന്നാൽ ഇന്നലെ നേരിട്ട രണ്ടാം പന്തിൽ തന്നെ ബാബർ അസം വിക്കെറ്റ് നൽകി മടങ്ങി. ഈ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ താരം മൂന്നാം തവണയാണ് പൂജ്യത്തിൽ പുറത്താകുന്നത്. ഇത്തവണ പാകിസ്ഥാൻ സൂപ്പർ ലീഗിൽ അടക്കം താരം മികച്ച ബാറ്റിങ് കാഴ്ചവെച്ചു.താരം ഏകദിന റാങ്കിങ്ങിൽ കോഹ്ലിയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.

See also  ജയസ്വാളിന്റെ ഫോമിനെപ്പറ്റി ആശങ്കയില്ല. ചോദ്യങ്ങൾക്ക് ബാറ്റുപയോഗിച്ച് അവൻ മറുപടി നൽകും. സുനിൽ ഗവാസ്കർ പറയുന്നു.

അതേസമയം ഇന്നലെ ഈ വർഷത്തെ മൂന്നാം ഡക്ക് കരസ്ഥമാക്കിയ ബാബർ അസം നായകൻ വിരാട് കോഹ്ലിയുടെ ഒപ്പം എത്തി. ഈ വർഷം ടെസ്റ്റ്, ഏകദിന, ടി :20 ഫോർമാറ്റുകളിലായി വിരാട് കോഹ്ലിയും മൂന്ന് തവണയാണ് പൂജ്യത്തിൽ പുറത്താകുന്നത്. കഴിഞ്ഞ ഒരു വർഷ കാലയളവിൽ സെഞ്ച്വറികൾ ഒരെണ്ണം പോലും നേടുവാൻ കോഹ്ലിക്ക് കഴിഞ്ഞിട്ടില്ല. താരം മോശം ബാറ്റിങ് ഫോം തുടർന്ന ഈ അവസ്ഥയിൽ കോഹ്ലിക്ക് ഒപ്പം നാണക്കേടിന്റെ റെക്കോർഡിനൊപ്പം എത്തുവാനുള്ള ബാബർ അസമിന്റെ മനസ്സിനെ പ്രകീർത്തിക്കുകയാണ് പലരും. നിലവിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുടെ ഭാഗമായി നായകൻ കോഹ്ലി അടക്കം ഇന്ത്യൻ താരങ്ങൾ ഇംഗ്ലണ്ടിൽ തുടരുകയാണ്.

Scroll to Top