ഏപ്രിലിലെ ഐസിസിയുടെ മികച്ച താരം ബാബർ അസം : ആദ്യമായി ഇന്ത്യക്കാരന് പുരസ്ക്കാരം ഇല്ല

ഐസിസിയുടെ ഏപ്രില്‍ മാസത്തെ മികച്ച  ക്രിക്കറ്റ് താരത്തിനുള്ള പുരസ്ക്കാരം പ്രഖ്യാപിച്ചു .പുരുഷ വനിതാ താരങ്ങൾക്കുള്ള പുരസ്ക്കാരം ആണ് പ്രഖ്യാപിച്ചത് . ഐസിസി പുരുഷ   പുരസ്‌കാരം പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനും . വനിതകളില്‍ ഓസ്‌ട്രേലിയയുടെ അലീസ ഹീലിയുമാണ്  മികച്ച  താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്ക  എതിരായ  ഏകദിന & ടി:20 പരമ്പരയിലെ മികച്ച  ബാറ്റിംഗ് പ്രകടനമാണ് ബാബറിനെ ഈ  നേട്ടത്തിലെത്തിച്ചത്.  പാക് നായകൻ കരുത്തരായ   ദക്ഷിണാഫ്രിക്കക്ക് എതിരെ മൂന്നാം ഏകദിനത്തില്‍ 82 പന്തില്‍ 94 റൺസ് നേടി ഐസിസി ഏകദിന റാങ്കിങ്ങിൽ  13 റേറ്റിംഗ് പോയിന്‍റ് ഉയര്‍ന്ന് കരിയറിലെ മികച്ച പോയിന്‍റായ 865ല്‍ എത്തിയത് ക്രിക്കറ്റ് ലോകത്തേറെ ചർച്ചയായിരുന്നു  .പാക് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത ശേഷം മിന്നും ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുന്ന താരം വിരാട് കോഹ്ലിയെ മറികടന്ന്  അടുത്തിടെയാണ്  ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാമത് എത്തിയത് .

അതേസമയം ആദ്യമായിട്ടാണ് ഓരോ മാസത്തേയും മികച്ച  താരത്തെ തിരഞ്ഞെടുത്തുള്ള  ഐസിസി പുരസ്ക്കാരം ഇന്ത്യക്കാരന് ലഭിക്കാതെ വന്നത് .

എന്നാൽ  ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയിലെ മിന്നും  പ്രകടനമാണ് അലീസ ഹീലിയെ ഐസിസി  പുരസ്‌കാരത്തിന് ഇപ്പോൾ  അര്‍ഹയാക്കിയത്. താരം പരമ്പരയിലെ  മൂന്ന് ഏകദിനങ്ങളില്‍ നിന്ന് 51.66 ശരാശരിയിൽ  98.72  പ്രഹരശേഷിയിൽ  155 റണ്‍സ് നേടി പരമ്പരയിലെ മികച്ച താരമായിരുന്നു . കിവീസ് എതിരായ പരമ്പര ഓസ്‌ട്രേലിയൻ വനിത ടീം തൂത്തുവാരിയിരുന്നു .