അരങ്ങേറ്റത്തിൽ 5 വിക്കറ്റ് : സ്വപ്നതുല്യ നേട്ടം സ്വന്തമാക്കി അക്ഷർ പട്ടേൽ

അരങ്ങേറ്റ ക്രിക്കറ്റ്  ടെസ്റ്റിലെ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ അപൂർവ്വ നേട്ടം  സ്വന്തമാക്കി  ഇന്ത്യന്‍  ഇടംകയ്യൻ സ്പിന്നര്‍ അക്ഷർ പട്ടേല്‍. ആദ്യ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കുന്ന ഇന്ത്യന്‍ സ്പിന്നര്‍മാരുടെ പട്ടികയിലാണ്  അക്ഷർ ചെപ്പോക്കിലെ പ്രകടനത്തോടെ  ഇടം കണ്ടെത്തിയത്. ഇംഗ്ലണ്ടിനെതിരായ  ചെന്നൈയില്‍ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 41  റൺസ്  മാത്രം വഴങ്ങിയാണ് അക്ഷർ പട്ടേൽ  അഞ്ച് വിക്കറ്റ് നേടിയത്. അമിത് മിശ്ര, ആര്‍ അശ്വിന്‍ എന്നിവരെല്ലാം കരിയറിൽ ആദ്യ ടെസ്റ്റിൽ 5 വിക്കറ്റ് നേട്ടം നേടിയിട്ടുണ്ട് .
ഇവരുടെ പട്ടികയിലേക്കാണ് ഇപ്പോൾ അക്ഷർ പട്ടേലും ഇടം നേടിയത് .

നേരത്തെ 1960-61ല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച വമന്‍ കുമാറാണ് ആദ്യമായി  ഈ നേട്ടം സ്വന്തമാക്കിയത്. ഡല്‍ഹിയില്‍ പാകിസ്ഥാനെതിരെയാണ്   താരം അരങ്ങേറ്റ ടെസ്റ്റിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. 1979ല്‍  കരുത്തരായ ഓസീസ് എതിരെ  അരങ്ങേറ്റം കുറിച്ച ദിലീപ് ദോഷി നേട്ടം ആവര്‍ത്തിച്ചു. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ 103 റണ്‍സിന് അദ്ദേഹം ആറ് വിക്കറ്റ് സ്വന്തമാക്കി. 1987ല്‍ ഇതേ വേദിയില്‍ നരേന്ദ്ര ഹിര്‍വാനിയും നേട്ടം സ്വന്തമാക്കി. അദ്ദേഹം രണ്ട് ഇന്നിങ്‌സിലും 5 വിക്കറ്റ് നേടിയിരുന്നു .

അതേസമയം ഈ പട്ടികയിൽ ഇടം  നേടിയ ഒൻപതാം ഇന്ത്യൻ ബൗളറും രണ്ടാമത്തെ മാത്രം ഇടംകയ്യൻ സ്പിന്നറുമാണ് അക്ഷർ പട്ടേൽ .ടീമിലെ തന്റെ സഹതാരമായ രവിചന്ദ്രൻ അശ്വിനും ഈ പട്ടികയിൽ ഇടം നേടിയിട്ടുണ്ട് .ആര്‍ അശ്വിന്‍ പട്ടികയില്‍ ഇടം നേടിയത് 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ടെസ്റ്റിൽ  അരങ്ങേറുമ്പോഴാണ് അശ്വിൻ ആദ്യ 5 വിക്കറ്റ് പ്രകടനം നേടിയത് . ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ 47 റണ്‍സ് മാത്രം വഴങ്ങി  താരം ആറ് വിക്കറ്റ് നേടി.

Spinners taking five-fer on Test debut for India

5/64 – VV Kumar v Pak, Delhi 1960/61

6/103 – D Doshi v Aus, Chennai 1979/80

8/61 & 8/75 – N Hirwani v WI, Chennai 1987/88

5/71 – Amit Mishra v Aus, Mohali 2008/09

6/47 – R Ashwin v WI, Delhi 2011/12

5/41 – Axar Patel v Eng, Chennai 2020/21