ദക്ഷിണാഫ്രിക്കക്ക് എതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച്‌ ഓസ്ട്രേലിയ : മാത്യു വേഡ് സ്‌ക്വാഡിന് പുറത്ത്

d0817a0ff0c550bf8bace03075e761fe

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ്  ക്രിക്കറ്റ്  ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ബാറ്റിങ്ങിൽ നിരാശയാർന്ന പ്രകടനം കാഴ്ചവെച്ച  വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മാത്യു വെയ്ഡ‍ിനെ സെലക്ടര്‍മാര്‍ ഒഴിവാക്കി. വെയ്ഡിന് പകരം  ലിമിറ്റഡ് ഓവർ മത്സരങ്ങളിലെ ഓസീസ് ടീം വിക്കറ്റ് കീപ്പർ അലക്സ് ക്യാരി ഓസീസ് ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കും. 

അതേസമയം അടുത്തമാസം 22 മുതല്‍ ആരംഭിക്കുന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള  ഓസീസ്  ടീമില്‍ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ  വെയ്ഡിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഇന്ത്യക്ക് എതിരായ ടി:20 പരമ്പരയിൽ ഓപ്പണറായി എത്തിയ താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

എന്നാൽ   ഇന്ത്യക്കെതിരായ പരമ്പര തോറ്റെങ്കിലും ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ടിം പെയ്നിനെ മാറ്റാന്‍ സെലക്ടര്‍മാര്‍ തയാറായിട്ടില്ല. പ്രതിസന്ധിഘട്ടത്തില്‍ ഓസ്‌ട്രേലിയൻ  ടീമിനെ മികച്ച രീതിയില്‍ നയിച്ച നായകനാണ് പെയ്നെന്ന്  ഓസീസ് സെലക്ടർമാർ നിലപാടെടുത്തു.
അതിനാൽ  അദ്ധേഹത്തിന്  സ്ഥാനചലനം വരുത്തുവാൻ ഓസീസ് ടീം മാനേജ്‌മന്റ് ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തം .

ദക്ഷിണാഫ്രിക്കക്കെതിരെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ഓസ്ട്രേലിയ കളിക്കുക. പരമ്പരയുടെ തീയതി സംബന്ധിച്ച് ഇരു ബോര്‍ഡുകളും ഇതുവരെ അന്തിമ  തീരുമാനങ്ങൾ
കൈക്കൊണ്ടിട്ടില്ല  .കൂടാതെ താരങ്ങൾ പാലിക്കേണ്ട  കോവിഡ് നിയന്ത്രങ്ങളെ പറ്റിയും ചർച്ചകൾ നടക്കുകയാണ് .

See also  കൂകിവിളിച്ച ആരാധകരെ കൊണ്ട് കയ്യടിപ്പിക്കാൻ ഹർദിക്കിനറിയാം. പിന്തുണയുമായി ഇഷാൻ കിഷൻ.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഓസീസ് ടെസ്റ്റ് ടീം: Tim Paine (capt), Pat Cummins, Sean Abbott, Alex Carey, Cameron Green, Marcus Harris, Josh Hazlewood, Travis Head, Moises Henriques, Marnus Labuschagne, Nathan Lyon, Michael Neser, James Pattinson, Will Pucovski, Steve Smith, Mitchell Starc, Mark Steketee, Mitchell Swepson, David Warner

ടി:20 സ്‌ക്വാഡ് :Aaron Finch (C), Matthew Wade (VC), Ashton Agar, Jason Behrendorff, Mitchell Marsh, Glenn Maxwell, Ben McDermott, Riley Meredith, Josh Philippe, Jhye Richardson, Kane Richardson, Daniel Sams, Tanveer Sangha, D’Arcy Short, Marcus Stoinis, Ashton Turner, Andrew Tye, Adam Zampa.

Scroll to Top