ഇത്തവണത്തെ ഏഷ്യ കപ്പ് ഉപേക്ഷിച്ചേക്കും :പാക്കിസ്ഥാനിലെ 2023 ഏഷ്യ കപ്പ് കളിക്കുവാൻ ഇന്ത്യൻ ടീമും എത്തുമെന്ന് പ്രതീക്ഷ -നയം വ്യക്തമാക്കി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്‌ തലവൻ

images 2021 03 19T175121.146

2023ലെ ഏഷ്യാകപ്പ് ക്രിക്കറ്റിന് പാകിസ്ഥാന്‍ വേദിയാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പാകിസ്ഥാൻ  ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ എഹ്‌‌സാന്‍ മാണി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങൾ  അപ്പോഴേക്കും മാറി സ്ഥിതിവിശേഷം  മെച്ചപ്പെടുമെന്നും അതോടെ ടീം ഇന്ത്യ മത്സരങ്ങൾക്കായി പാക് മണ്ണിൽ  എത്തുമെന്ന് പ്രതീക്ഷിക്കുന്നതായുമാണ് എഹ്‌‌സാന്‍റെ പറയുന്നത് . ഇത്തവണ ഏഷ്യാകപ്പ് നടക്കാന്‍ സാധ്യതയില്ലെന്നും ടൂര്‍ണമെന്‍റിന് ശ്രീലങ്ക 2022ല്‍ വേദിയാകും എന്നും അദേഹം ഒരു മാധ്യമത്തിന് അനുവദിച്ച പ്രത്യേക  അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു .

എന്നാൽ ഇന്ത്യയും പാകിസ്ഥാനും 2013 ജനുവരിക്ക് ശേഷം ഒരിക്കൽ പോലും   പരസ്പരം ക്രിക്കറ്റ് പരമ്പര കളിച്ചിട്ടില്ല. ഐസിസി ടൂര്‍ണമെന്‍റുകളിലും ഏഷ്യ കപ്പിലും മാത്രമാണ് ഇരു ടീമും മുഖാമുഖം വന്നിട്ടുള്ളത്. 2007ന് ശേഷം ഒരൊറ്റ ടെസ്റ്റ് മത്സരം പോലും പരസ്‌പരം കളിച്ചിട്ടില്ല. 
ഇന്ത്യയുമായുള്ള  പരമ്പരകൾ വൈകാതെ  തന്നെ പൂർണ്ണമായി  പുനഃസ്ഥാപിക്കാമെന്നാണ് പിസിബി  പ്രതീക്ഷിക്കുന്നത് .അതേസമയം ഐപിഎല്ലിലും പാകിസ്ഥാൻ താരങ്ങൾ പങ്കെടുക്കാറില്ല .

ഈ വര്‍ഷം ഏഷ്യാകപ്പ് നടക്കാന്‍  സാധ്യതയില്ല എന്നാണ്  എഹ്‌സാന്‍ മാണി പറയുന്നത് . ജൂണിലെ വളരെ  ചെറിയ കാലയളവില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നടത്തേണ്ടതുണ്ട്. കോവിഡ് വ്യാപനം കാരണമാണ് പാകിസ്ഥാൻ സൂപ്പർ ലീഗ് ഈ  മാസമാദ്യം നിർത്തിവെച്ചത് .
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡിനെതിരായ ഫൈനൽ കളിക്കുവാൻ ഇന്ത്യൻ ടീം ജൂൺ ആദ്യ വാരം ഇംഗ്ലണ്ടിലേക്ക് പറക്കും . രണ്ടാഴ്‌ച മുമ്പ് ഇംഗ്ലണ്ടിലെത്തി ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ ടീം ഇന്ത്യയും തിരക്കിലായിരിക്കും. ഏഷ്യ കപ്പിന് ബി ടീമിനെയാണ് ബിസിസിഐ അയക്കുക എന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല എന്നും അദേഹം വ്യക്തമാക്കി.

See also  ഭാവിയിൽ രോഹിത് ചെന്നൈ ടീമിൽ കളിക്കും. പ്രതീക്ഷ പ്രകടിപ്പിച്ച് മുൻ മുംബൈ താരം.

ഈ വര്‍ഷം ഇന്ത്യ വേദിയാവുന്ന ഐസിസി  ടി20 ലോകകപ്പിനായി  പാക് താരങ്ങള്‍ക്കും ആരാധകര്‍ക്കും കൂടാതെ  മാധ്യമപ്രവര്‍ത്തകര്‍ക്കും വിസ
അനുവദിക്കുന്നതിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ നയത്തെ കുറിച്ചും പിസിബിക്ക് ആശങ്കകളുണ്ട് .ഈ വർഷം
ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലാണ്  ലോകകപ്പ് നടക്കുക. എന്നാല്‍ ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടക്കുകയാണ് . രാജ്യം വേദിയാവുന്ന മത്സരങ്ങള്‍ക്ക് എത്തുന്ന എല്ലാ  വിദേശതാരങ്ങള്‍ക്കുള്ള വിസയുടെ കാര്യത്തിലെ നിലപാട് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയതാണെന്ന് ബിസിസിഐ പറയുന്നത് .


Scroll to Top