ഞാന്‍ നാളെ മുതല്‍ ബ്രേക്ക് എടുക്കുന്നു. മത്സര ശേഷം അശ്വിന്‍റെ ട്വീറ്റ്

2021 ഐപിഎല്ലില്‍ നിന്നും താത്കാലികമായി ഇടവേളയെടുത്ത് സീനിയര്‍ താരം ആര്‍ അശ്വിന്‍. കോവിഡ് വൈറസിനെതിരെ പോരാടുന്ന കുടുബത്തിനു പിന്തുണ നല്‍കാനാണ് അശ്വിന്‍റെ ഈ പിന്‍മാറാല്‍. കോവിഡ് പ്രശ്നങ്ങള്‍ ശരിയായ രീതിയിലാണ് നീങ്ങുന്നതെങ്കിള്‍ കളിക്കാന്‍ തിരിച്ചുവരും എന്നും അശ്വിന്‍ അറിയിച്ചു.

സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെയുള്ള മത്സരശേഷമാണ് അശ്വിന്‍ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മത്സരത്തില്‍ നാലോവറില്‍ 27 റണ്‍സാണ് അശ്വിന്‍ വഴങ്ങിയത്. ഈ സീസണില്‍ 5 മത്സരങ്ങളില്‍ നിന്നും 1 വിക്കറ്റ് മാത്രമാണ് അശ്വിന് നേടാനായത്.

അശ്വിന്‍റെ ഈ മടങ്ങിപോകല്‍ ഡല്‍ഹിയെ കാര്യമായി ബാധിക്കില്ലാ. ആക്ഷര്‍ പട്ടേലിന്‍റെ മടങ്ങി വരവും അമിത് മിശ്രയുടെ ഫോമും ഡല്‍ഹിക്ക് ആശ്വാസമാണ്. അശ്വിന്‍റെ ഐപിഎല്‍ കരിയറില്‍ 159 മത്സരങ്ങളില്‍ നിന്നും 139 വിക്കറ്റാണ് വീഴ്ത്തിയത്.