എങ്ങനെയെങ്കിലും സെമിഫൈനലില്‍ പ്രവേശിക്കണം. ഫിസിയോയെ വരെ വാഗ്ദാനം.

ലോകകപ്പിലെ തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം ഇന്ത്യ വിജയം കണ്ടെത്തി. അഫ്ഗാനിസ്ഥാനെതിരെയുള്ള വിജയത്തോടെ ഇന്ത്യ സെമിഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തി. റണ്‍റേറ്റും, മറ്റു ടീമുകളുടെ ഫലങ്ങളും നോക്കിയാണ് ഇന്ത്യന്‍ ടീമിനു സെമിഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളു. ന്യൂസിലനെതിരെയുള്ള അഫ്ഗാനിസ്ഥാന്‍റെ പോരാട്ടം വളരെയേറെ നിര്‍ണായകമാണ്. മത്സരത്തിന്‍ അഫ്ഗാനിസ്ഥാന്‍ ജയിക്കേണ്ടത് ഇന്ത്യക്ക് അനിവാര്യമാണ്.

ഇപ്പോഴിതാ മത്സരത്തിനു മുന്നോടിയായി രസകരമായ കാര്യം പറയുകയാണ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍. മത്സരത്തിനു മുന്നോടിയായി അഫ്ഗാനിസ്ഥാനു ആശംസകള്‍ നേര്‍ന്ന അശ്വിന്‍, ന്യൂസിലന്‍റിനെ തോല്‍പ്പിക്കാന്‍ മുജീബ് റഹ്മാനെ കളത്തിലിറക്കാന്‍ ആവശ്യമായ ഫിസിയോ സപ്പോര്‍ട്ട് തരാമെന്ന് അശ്വിന്‍ ഓഫര്‍ ചെയ്തതാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് വൈറല്‍.

അഫ്ഗാനിസ്ഥാന്‍ ടീമിന്‍റെ പ്രധാന താരങ്ങളില്‍ ഒരാളാണ് മുജീബ് റഹ്മാന്‍. എന്നാല്‍ പരിക്ക് കാരണം രണ്ട് മത്സരങ്ങളില്‍ കളിച്ചില്ലാ. സ്കോട്ടലന്‍റിനെതിരെയുള്ള ആദ്യ മത്സരത്തില്‍ താരം 5 വിക്കറ്റ് വീഴ്ത്തിയിരുന്നു.