അത്യന്തം ആവേശം. നാടകീയമായ അശ്വിന്‍റെ അവസാന ഓവര്‍ കാണാം

ഐപിഎല്ലിലെ ആവേശകരമായ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫൈനലിലേക്ക് യോഗ്യത നേടി. അത്യന്തം ആവേശകരമയ മത്സരത്തില്‍ അഞ്ചാം പന്തില്‍ സിക്സ് നേടി രാഹുല്‍ ത്രിപാഠിയാണ് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെ ഫൈനലിലേക്ക് എത്തിച്ചത്.

136 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനു മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലും വെങ്കടേഷ് അയ്യറും ചേര്‍ന്ന് 96 റണ്‍സാണ് കൂട്ടിചേര്‍ത്തത്. പതിനാറാം ഓവറില്‍ നിതീഷ് റാണയുടെ വിക്കറ്റ് വീഴ്ത്തിയാണ് ഡല്‍ഹി ബോളര്‍മാര്‍ മത്സരം തിരിച്ചു പിടിച്ചത്.

റണ്‍സ് നേടാന്‍ അനുവദിക്കാതെയും, തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തിയും ഡല്‍ഹി ബോളര്‍മാര്‍ അവസാന ഓവറില്‍ വിജയലക്ഷ്യം 7 റണ്‍സാക്കി കുറച്ചു. അവസാന ഓവര്‍ എറിയാന്‍ എത്തിയത് അശ്വിനാര്‍ന്നു.

ആദ്യ പന്തില്‍ ത്രിപാഠി സിംഗള്‍ നല്‍കി അശ്വിനു സ്ട്രൈക്ക് കൈമാറി. തൊട്ടടുത്ത പന്ത് ഷാക്കീബിനു അടിക്കാന്‍ സാധിച്ചില്ലാ. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഷാക്കീബിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി. നാലാം പന്തില്‍ കഴിഞ്ഞ മത്സരത്തിലെ ഹീറോ സുനില്‍ നരൈന്‍ സിക്സിനു ശ്രമിച്ചെങ്കിലും, ബൗണ്ടറി ലൈനില്‍ ആക്ഷര്‍ പട്ടേലിന്‍റെ കൈകളില്‍ ഒതുങ്ങി. എന്നാല്‍ സമര്‍ദ്ധഘട്ടത്തില്‍ അഞ്ചാം പന്ത് സിക്സ് കണ്ടെത്തി കൊല്‍ക്കത്തയെ വിജയിക്കാനായി ത്രിപാഠിക്ക് സാധിച്ചു