വാർണർ ഷോട്ടിൽ അശ്വിന്റെ അഭിപ്രായം :ചർച്ചയാക്കി ആരാധകർ

IMG 20211113 085418 scaled

ക്രിക്കറ്റ്‌ ലോകവും ആരാധകരും എല്ലാം ടി :20 ലോകകപ്പ് ഫൈനലിനായിട്ടുള്ള കാത്തിരിപ്പിലാണ്. പാകിസ്ഥാനെ 5 വിക്കറ്റിന് തകർത്ത് വളരെ അധികം ആത്മവിശ്വാസത്തിൽ ഫൈനലിലേക്ക് എത്തിയ ഓസ്ട്രേലിയൻ ടീമും മൂന്നാം ഐസിസി ഫൈനലിലേക്ക് തുടർച്ചയായി എത്തിയ ന്യൂസിലാൻഡ് ടീമും ആദ്യത്തെ ടി :20 കിരീടത്തിനായി പോരാടുമ്പോൾ അത്യന്തം വാശിനിറഞ്ഞ മത്സരമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ ഫൈനലിൽ വ്യക്തമായ അധിപത്യം ഓസ്ട്രേലിയൻ ടീമിന് അവകാശപെടാൻ ഉണ്ട്. കിവീസിന് എതിരെ ലോകകപ്പ് വേദികളിൽ മികച്ച റെക്കോർഡാണ് ആരോൺ ഫിഞ്ചിനും ടീമിനുമുള്ളത്. രണ്ടാം സെമിയിൽ പാകിസ്ഥാനെതിരെ ത്രില്ലിംഗ് ജയം ഓസ്ട്രേലിയ നേടിയെങ്കിൽ പോലും ഏറ്റവും അധികം ചർച്ചകളിൽ ഇടം പിടിച്ചത് ഓസ്ട്രേലിയൻ ടീമിന്റെ ഓപ്പണർ ഡേവിഡ് വാർണറാണ്.

മത്സരത്തിൽ സ്പിന്നർ ഹഫീസിനെതിരെ ഒരു സിക്സ് അടിച്ച വാർണറുടെ ആ ഒരു പ്രവർത്തി ഇതിനകം വിവാദങ്ങൾ കൂടി സൃഷ്ടിച്ചു കഴിഞ്ഞു. ഹഫീസിന്റെ ഒരു നോ ബോൾ വാർണർ സിക്സ് പായിച്ചു എങ്കിലും ഗ്രൗണ്ടിൽ രണ്ട് തവണ പിച്ച് ചെയ്ത പന്തിൽ ബാറ്റ്‌സ്മാൻ സിക്സ് നേടിയ തന്ത്രം ക്രിക്കറ്റിന്റെ സ്പോർട്സ് മാൻ സ്പിരിറ്റിന് യോജിച്ചതല്ല എന്നും ആരാധകരും മുൻ താരങ്ങളടക്കം അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ ഡേവിഡ് വാർണർക്ക് എതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ച മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ തന്റെ ട്വീറ്റിൽ ഇന്ത്യൻ ഓഫ് സ്പിന്നർ അശ്വിനെ കൂടി ടാഗ് ചെയ്തിരുന്നു.

See also  പന്ത് - മക്ഗര്‍ക്ക് അറ്റാക്കിൽ ഡൽഹി 🔥🔥 ലക്‌നൗവിനെ 6 വിക്കറ്റിന് മുട്ടുകുത്തിച്ചു.

അതേസമയം ഇപ്പോൾ ഗംഭീർ പോസ്റ്റിന് മറുപടിയുമായി എത്തുകയാണ് രവി അശ്വിൻ.മുൻപ് ഐപിഎല്ലിൽ അശ്വിൻ മങ്കാദിങ് വഴി ജോസ് ബട്ട്ലറുടെ വിക്കറ്റ് വീഴ്ത്തിയിരുന്നു. ഈ ഒരു വിവാദ സംഭവം കൂടി മനസ്സിൽ വെച്ചുകൊണ്ടാണ് രവി അശ്വിന്റെ മറുപടി. “ദിവസങ്ങൾ മുൻപ് നടന്ന സെമിയിലെ ഡെഡ് ബോളിൽ ഡേവിഡ് വാര്‍ണര്‍ സിക്സ് അടിച്ചത് ശരിയാണെങ്കില്‍ ഞാൻ മുൻപ് ജോസ് ബട്‌ലറെ മങ്കാദിംഗിലൂടെ കൂടി ഞാൻ പുറത്താക്കിയതും ശരിയാണെന്നാണ് അദ്ദേഹം പറയുന്നത്.ഇത് ശരിയല്ലെങ്കില്‍ ഞാന്‍ അന്ന് ചെയ്തും  ഒരിക്കലും തന്നെ ശരിയല്ലെന്നാണ്  ഗൗതം ഗംഭീര്‍ ഇപ്പോൾ പറയുന്നത് “അശ്വിൻ  ട്വിറ്റർ മറുപടിയിൽ  ഇപ്രകാരം കുറിച്ചു

Scroll to Top