കൗണ്ടി ക്രിക്കറ്റിലും അശ്വിൻ തന്നെ കിങ് :ആദ്യ ഓവറിൽ അപൂർവ്വ നേട്ടം

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ വളരെ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ്‌ പരമ്പര തുടങ്ങുവാനാണ്. ഓഗസ്റ്റ് നാലിന് ആദ്യ ടെസ്റ്റ് മത്സരത്തോടെ ആരംഭിക്കുന്ന പരമ്പരയിൽ 5 ടെസ്റ്റ് മത്സരങ്ങളുണ്ട്. നിലവിൽ ടെസ്റ്റ് പരമ്പരക്ക് മുൻപായി ഇന്ത്യൻ ടീമിലെ താരങ്ങൾക്ക് എല്ലാം 20 ദിവസത്തെ അവധി ആഘോഷത്തിന് അനുവാദം നൽകിയിരിക്കുകയാണ് ഇന്ത്യൻ ടീം മാനേജ്മെന്റ്. താരങ്ങൾ എല്ലാം കുടുംബവോപ്പം പല സ്ഥലങ്ങളും സന്ദർശിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം വൻ ചർച്ചയായി മാറി കഴിഞ്ഞു. എന്നാൽ സ്റ്റാർ സ്പിന്നർ അശ്വിൻെറ കൗണ്ടിയിലെ ഇന്നലത്തെ മത്സരമാണ് ഇപ്പോൾ ആരാധകരെ ഞെട്ടിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കുന്നതിന് മുൻപായി അശ്വിന് ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ അതിവേഗം മനസ്സിലാകുവാനായിട്ടാണ് അദ്ദേഹത്തിന് സറേ ടീമിൽ കളിക്കാനുള്ള അനുമതി ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ നൽകിയത്. സോമർസെറ്റിന് എതിരായ ഇന്നലെ തുടങ്ങിയ മത്സരത്തിൽ ആദ്യ ദിനം അശ്വിൻ സറേ ടീമിനായി മികച്ച രീതിയിൽ പന്തെറിഞ്ഞു. തൊഴിൽ വിസ അടക്കം നേടിയാണ് അശ്വിനിപ്പോൾ ഒരു കൗണ്ടി മത്സരം കളിക്കുന്നതും. താരം ഇന്നലെ 28 ഓവർ ഏറിഞ്ഞു.

എന്നാൽ ഇന്നലെ സറേ കൗണ്ടി ടീമിനായി കളിയിലെ ആദ്യ ഓവർ തന്നെ എറിഞ്ഞ അശ്വിൻ കൗണ്ടി ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ സ്പിന്നറും ഒപ്പം പതിനൊന്ന് വർഷത്തിന് ശേഷമാണ് ഒരു സ്പിൻ ബൗളർ മത്സരത്തിലെ ആദ്യ ഓവർ എറിയുന്നതും. മത്സരത്തിൽ ആദ്യ ദിന ആകെ 28 ഓവർ എറിഞ്ഞ താരം 5 മെയ്‌ഡൻ അടക്കമാണ് 70 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയത്. ഈ ഒരു കൗണ്ടി മത്സരത്തിന് ശേഷം അശ്വിൻ ഇന്ത്യൻ ടീമിനോപ്പം ചേരും. പേസ് ബൗളർ ജാമിസൺ പരിക്ക് കാരണം നാട്ടിലേക്ക് മടങ്ങിയതിനാലാണ് അശ്വിന് സറേ ടീം പ്ലെയിങ് ഇലവനിൽ ഉടനടി അവസരം നൽകിയത്