ഒരൽപ്പം സൈഡ് തരാമോ :വിചിത്ര ആവശ്യവുമായി അശ്വിൻ :വീഡിയോ

ക്രിക്കറ്റ്‌ ആരാധകർക്കിടയിൽ തന്റെ വ്യത്യസ്തമായ ഗ്രൗണ്ടിലെ സമീപനങ്ങളാൽ കയ്യടി നേടിയ താരമാണ് അശ്വിൻ. ഇത്തവണത്തെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരമായ അശ്വിൻ മികച്ച ബൌളിംഗ് പ്രകടനങ്ങളുമായി മുന്നേറുകയാണ്. ലെഗ് സ്പിൻ ബൗളർ ചാഹലിനും ഒപ്പം മിന്നും ഫോമിൽ പന്തെറിയുന്ന അശ്വിൻ ഇന്നലത്തെ കളിയിലും ക്യാപ്റ്റൻ സഞ്ജുവിന്റെ വിശ്വാസം കാത്തുസൂക്ഷിച്ചു.

ഇന്നലെ കളിയിൽ നാല് ഓവറിൽ വെറും 24 റൺസ് വഴങ്ങി 1 വിക്കെറ്റ് വീഴ്ത്തിയ അശ്വിൻ തന്റെ ബൌളിംഗ് ആക്ഷനിൽ അടക്കം ചില വെറൈറ്റികൾ നടത്താൻ ശ്രമിച്ചത് ഇതിനകം ചർച്ചയായി മാറി കഴിഞ്ഞു. ഇന്നലെ മികച്ച തുടക്കവുമായി മുന്നേറിയ ലക്ക്നൗ ടീമിന്റെ ട്രാക്ക് തെറ്റിച്ചത് അശ്വിന്റെ സ്പെൽ തന്നെയാണ്. കൃത്യതയോടെ അശ്വിൻ പന്തെറിഞ്ഞപ്പോൾ ലക്ക്നൗ ടീം വളരെ അധികം സമ്മർദ്ദത്തിലായി

FB IMG 1652690804399

എന്നാൽ ഇന്നലെ തന്റെ അവസാന ഓവറിൽ അശ്വിൻ, അമ്പയറുടെ തൊട്ടു പിറകിൽ നിന്നും ഓടി എത്തിയാണ് ബൗൾ ചെയ്തത്. അശ്വിന്റെ ഈ ഒരു ബൌളിംഗ് ആക്ഷൻ ഒരുവേള വെടികെട്ട് ബാറ്റ്‌സ്മാനായ സ്റ്റോനിസിനെ അടക്കം ഞെട്ടിച്ചു. അമ്പയർ പിറകിൽ നിന്നും എത്തിയ അശ്വിൻ ഒരുവേള നോൺ സ്ട്രൈക്ക് എൻഡിൽ നിന്ന അമ്പയറോട് തനിക്ക് ബൗൾ ചെയ്യാൻ അൽപ്പം സ്ഥലം കൂടി തരാൻ ആവശ്യം ഉന്നയിച്ചത് വ്യത്യസ്ത കാഴ്ചയായി മാറി.

തന്റെ ബൗളിംഗ് ഫോളോ അപ്പിന് തടസ്സമാകുന്നു എന്ന കാരണത്താൽ അശ്വിൻ അമ്പയറോട് അൽപ്പം മാറി നിൽക്കാൻ പറഞ്ഞ്. ഇതിന്റെ വീഡിയോ ഇതിനകം വൈറലായി മാറി കഴിഞ്ഞു.