വിക്കറ്റെടുക്കല്ലലാ…അവരുടെ ചിന്തകള്‍ മറ്റൊന്ന്. സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നു.

2021 ലോകകപ്പ് ടൂര്‍ണമെന്‍റില്‍ ഇന്ത്യക്ക് മികച്ച തുടക്കമല്ലാ ലഭിച്ചത്. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനോട് പരാജയപ്പെട്ട  ഇന്ത്യക്ക് വരാനിരിക്കുന്ന മത്സരങ്ങള്‍ എല്ലാം നിര്‍ണായകമാണ്. പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 151 റണ്‍സാണ് നേടാന്‍ സാധിച്ചത്. മറുപടി ബാറ്റിംഗില്‍ പാക്കിസ്ഥാന്‍റെ ഒരു വിക്കറ്റ് പോലും നേടാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് സാധിച്ചില്ലാ.

വരുണ്‍ ചക്രവര്‍ത്തി – രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ഒരു തരത്തിലും ബാബര്‍ അസം – റിസ്വാന്‍ ഓപ്പണിംഗ് കൂട്ടുകെട്ടിനെ ബുദ്ധിമുട്ടിക്കാന്‍ കഴിഞ്ഞില്ലാ. രവിചന്ദ്ര അശ്വിന്‍ – രാഹുല്‍ ചഹര്‍ എന്നീ സ്പിന്നര്‍മാരും ഇന്ത്യന്‍ സ്ക്വാഡിനൊപ്പമുണ്ട്.

സ്പിന്നര്‍മാര്‍ വിക്കറ്റ് നേടണം എന്ന് ചിന്തിക്കുന്നതുവരെ ബോളിംഗ് ഒരു പ്രശ്നമായിരിക്കും എന്നാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിനു വേണ്ടി എഴുതിയ കോളത്തിലാണ് സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്. ജഡേജയെപ്പോലെ അശ്വിനും ഒരു വിക്കറ്റ് ടേക്കറല്ലാ. വിക്കറ്റിനേക്കാള്‍ അവര്‍ മുന്‍ഗണന നല്‍കുന്നത് എക്കണോമിയെയാണ്. ടി20 യില്‍ വിക്കറ്റുകള്‍ നേടി മധ്യനിരയില്‍ ഗെയിം ചെയ്ഞ്ചറാവുന്നതാണ് സ്പിന്നര്‍മാരുടെ ജോലി എന്ന് ഞാന്‍ വിശ്വസിക്കുന്നത്.

പരാജയങ്ങളിലും താരങ്ങളെ പിന്തുണക്കുന്നതില്‍ ഗുണമുണ്ട്. പ്രത്യേകിച്ച് ടി20 യില്‍. പക്ഷേ ഇത് ഐപിഎല്‍ പോലൊരു ദീര്‍ഘ നാള്‍ ടൂര്‍ണമെന്‍റിലാണ് നടക്കുകയുള്ളു. പക്ഷേ ലോകകപ്പില്‍ സാധ്യതകള്‍ ഇല്ലാതാകുമ്പോള്‍ ഇത് നടക്കില്ലാ. ജഡേജയെ ഒരു മൂന്നാം സ്പിന്നറായി മാത്രമേ പരിഗണിക്കാന്‍ കഴിയുകയുള്ളെന്നും മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.