അവൻ ഇനിയും മെച്ചപ്പെടും, അവന്‍റെ ബ്ലോക്ക്ബസ്റ്റർ വർഷമാകും. ഉറപ്പുനൽകി അശ്വിൻ.

SNDY5630 1

ഐപിഎൽ പതിനഞ്ചാം പതിപ്പ് തുടങ്ങാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഐപിഎൽ പ്രഥമ സീസണിലെ ചാമ്പ്യൻമാരായ രാജസ്ഥാൻ റോയൽസിനെ നയിക്കുന്നത് മലയാളി താരം സഞ്ജു സാംസൺ ആണ്.

ഇപ്രാവശ്യം വളരെ മികച്ച ടീമും ആയാണ് സഞ്ജു എത്തുന്നത്. മത്സരങ്ങൾ ആരംഭിക്കുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സഞ്ജു സാംസൺ പുകഴ്ത്തിക്കൊണ്ട് വന്നിരിക്കുകയാണ് ഇന്ത്യൻ താരവും രാജസ്ഥാൻ റോയൽസിൽ സഞ്ജുവിനെ സഹ താരവുമായ ആർ അശ്വിൻ. 2022 ഐപിഎൽ സീസണിൽ സഞ്ജു മികച്ച പ്രകടനം കാഴ്ചവെക്കും എന്നാണ് അശ്വിൻ പറഞ്ഞത്.

images 47

അശ്വിൻ്റെ വാക്കുകളിലൂടെ..”കളിയോടുള്ള സമീപനത്തിൽ സഞ്ജു വിനുള്ള വൈദഗ്ധ്യം അംഗീകരിക്കേണ്ടതാണ്. മറ്റുള്ളവരുടെ അഭിപ്രായം മാനിക്കുകയും ചർച്ചയ്ക്കായി സദാസമയവും സന്നദ്ധനായി ഇരിക്കുകയും ചെയ്യുന്ന സവിശേഷ സ്വഭാവത്തിന് ഉടമയാണ് സഞ്ജു. വിക്കറ്റിന് പിന്നിൽ നിലയുറപ്പിക്കുന്നതിനാൽ കളിയെ വ്യത്യസ്തമായ കോണുകളിൽ നിന്ന് നോക്കിക്കാണാൻ സഞ്ജുവിന് സാധിക്കും എന്നാണ് എൻറെ വിശ്വാസം.

images 49

പ്രായവും സഞ്ജുവിന് അനുകൂലമാണ്. വരുംനാളുകളിൽ സഞ്ജു ഇനിയും മെച്ചപ്പെടും എന്ന് ഉറപ്പാണ്. 2022 സഞ്ജുവിന് ബ്ലോക്ക്ബസ്റ്റർ വർഷമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. മൈതാനത്ത് നൽകുന്ന സംഭാവനകളിൽ മാത്രം ഒതുങ്ങുന്നതല്ല ടീമിനായി ഉള്ള താരങ്ങളുടെ സേവനം. ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കുന്നതും സംവാദങ്ങൾ നടത്തുന്നതും ഏറെ ആസ്വദിക്കുന്ന ആളാണ് ഞാൻ. ടീമിൻറെ പുരോഗതിക്കായി ഏതു താരങ്ങളുമായും എന്തു തരത്തിലുള്ള ചർച്ചകൾ നടത്താനും ഏതുസമയത്തും സന്നദ്ധനാണ് ഞാൻ.”-അശ്വിൻ പറഞ്ഞു.

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.
images 48

ഒരു സെഞ്ചുറിയും രണ്ട് അർദ്ധ സെഞ്ച്വറിയും അടക്കം കഴിഞ്ഞ ഐപിഎൽ സീസണിൽ 11 കളികളിൽ 40.33 ശരാശരിയിൽ 484 റൺസാണ് സഞ്ജു അടിച്ചെടുത്തത്. 2020 ല്‍ 375 റൺസായിരുന്നു താരം നേടിയത്.

Scroll to Top