അശ്വിന് 5 വിക്കറ്റ്. തകര്‍പ്പന്‍ ഒരുക്കവുമായി ഇന്ത്യന്‍ സ്പിന്നര്‍

ഇംഗ്ലണ്ട് പര്യടനത്തിനു ഒരുക്കമായി കൗണ്ടി ചാംപ്യന്‍ഷിപ്പ് കളിക്കുന്ന രവിചന്ദ്ര അശ്വിന് 5 വിക്കറ്റ്. സറേ ക്ലബിനുവേണ്ടി കളിക്കുന്ന ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ സോമര്‍സെറ്റിനെതിരെ രണ്ടാം ഇന്നിംഗ്സില്‍ 5 വിക്കറ്റാണ് വീഴ്ത്തിയത്.

രണ്ടാം ഇന്നിംഗ്സില്‍ ലഞ്ച് ബ്രേക്ക് വരെ പന്തെറിഞ്ഞ അശ്വിന്‍ 13 ഓവറില്‍ നിന്നാണ് 5 വിക്കറ്റ് നേടിയത്. രണ്ടാം ഇന്നിംഗ്സില്‍ സറേക്ക് വേണ്ടി ന്യൂബോള്‍ എടുത്ത അശ്വിന്‍ 23 റണ്‍ മാത്രമാണ് വഴങ്ങിയത്.

അശ്വിന്‍റെ 5 വിക്കറ്റ് നേട്ടത്തില്‍ സോമര്‍സെറ്റ് 60 ന് 7 എന്ന നിലയിലേക്ക് വീണിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ സോമര്‍സെറ്റ് 69 റണ്‍സിനു പുറത്തായി. 258 റണ്‍ ലീഡാണുള്ളത്.

ആദ്യ ഇന്നിംഗ്സില്‍ 42 ഓവര്‍ എറിഞ്ഞ അശ്വിന്‍ 96 റണ്‍ വഴങ്ങി 1 വിക്കറ്റ് നേടി. അതേ സമയം ബാറ്റിങ്ങില്‍ ശോഭിക്കാന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ക്ക് സാധിച്ചില്ലാ. നേരിട്ട ആദ്യ പന്തില്‍ തന്നെ അശ്വിന്‍ പുറത്തായി.