സൂര്യകുമാര്‍ സൂക്ഷിക്കണം. മുന്നറിയിപ്പ് നല്‍കി ആശീഷ് നെഹ്റ

ഇന്ത്യന്‍ ടീമില്‍ സിക്സടിച്ചുകൊണ്ട് അരങ്ങേറ്റം നടത്തിയ താരം, നിലവില്‍ ടി20 ടീമില്‍ നിന്നും ഒഴിവാക്കാന്‍ പറ്റാത്ത താരമാണ് സൂര്യകുമാര്‍ യാദവ്. സാഹചര്യങ്ങള്‍ എന്ത് തന്നെയായാലും തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുക എന്നതാണ് സൂര്യയുടെ പോളിസി. ഇപ്പോഴിതാ സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിംഗിനെ പറ്റി അഭിപ്രായപ്പെടുകയാണ് മുന്‍ ഇന്ത്യന്‍ താരം ആശീഷ് നെഹ്റ

” സൂര്യകുമാറിന്റെ ബാറ്റിംഗ് സമീപനം ഇരുതല മൂർച്ചയുള്ള വാളുപോലെയാണ്. സ്കോർബോർഡ് പരിഗണിക്കാതെ, അവൻ തനിക്കായി ഒരു പാറ്റേൺ സജ്ജമാക്കിയട്ടുണ്ട്. വിക്കറ്റ് ഫ്ലാറ്റിയിരിക്കുമ്പോള്‍ അത്തരമൊരു സമീപനം പ്രവർത്തിക്കുന്നു ”

“എന്നാൽ ഇന്ന്, ഒരു വെല്ലുവിളി ഉയര്‍ത്തിയ പിച്ചില്‍ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും നേരത്തെ പുറത്തായതോടെ, സൂര്യകുമാറും ഈ സമീപനത്തിലൂടെ സൂര്യകുമാറും തുടക്കത്തിലേ പുറത്തുപോകുമായിരുന്നു.” അദ്ദേഹം ക്രിക്ക്ബുസ്സ് ഷോയില്‍ വിലയിരുത്തി.

പവര്‍പ്ലേയിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്കോര്‍ പിറന്ന മത്സരത്തില്‍, മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന കെല്‍ രാഹുലും – സൂര്യകുമാര്‍ യാദവും ചേര്‍ന്നാണ് ഇന്ത്യക്കായി വിജയം നേടികൊടുത്തത്. 33 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറിയും 3 സിക്സും സഹിതം 50 റണ്‍സാണ് നേടിയത്‌.