കാത്തിരിക്കുകയാണ്..ഒരിക്കൽ കൂടി ആ ഐസിസി ട്രോഫിയുടെ മധുരം നുണയുവാൻ

330059

ഓരോ വേൾഡ് കപ്പിൽ നിന്നുള്ള പുറത്താകലുകളും മനസ്സിനെ ആ പഴയ ഓർമ്മകളിലേക്ക് നയിക്കും ,ക്രിക്കറ്റിനെ സ്നേഹിച്ചു തുടങിയ ,ക്രിക്കറ്റിനേക്കാൾ മനോഹരമായി മറ്റൊന്നുമില്ലെന്ന ചിന്തകൾ മനസ്സിനെ കീഴടക്കാൻ തുടങിയ ആ ദിനങ്ങളിലേക്ക് ഓർമ്മകൾ കൈപിടിച്ചു നടത്തും അവിടെ ആദ്യം വീക്ഷിച്ച വേൾഡ് കപ്പ് മനസിലേക്കെത്തും (99 wc)

‘winning wasnt a habit for india’ അവിടെ തുടർച്ചയായ ഇന്ത്യൻ വിജയങ്ങൾ അപൂർവമായിരുന്നു,ഒലോങ്ക സമ്മാനിക്കുന്ന അപ്രതീക്ഷിത തോൽവി കണ്ണിനെ നനയിച്ച ആ വേൾഡ് കപ്പ് ,മാമന്റെ കല്യാണ നിശ്ചയത്തിന്റെ ചടങ്ങുകൾക്കിടയിൽ ആരോടും അനുവാദം വാങ്ങാതെ അച്ഛന്റെ മരണത്തിന് ശേഷം കെനിയക്കെതിരെ ബാറ്റേന്തുന്ന സച്ചിനെ കാണാൻ അടുത്ത വീട്ടിലേക്ക് നടന്നു നീങ്ങിയ ബാല്യം ,ക്രിക്കറ്റ് ജീവിതത്തിൽ ഒരു ലഹരി പോലെ സ്ഥാനമുറപ്പിച്ച ആദ്യ ദിനങ്ങൾ

സൂപ്പർ സിക്സിൽ ജഡേജയും റോബിൻസിങ്ങും ഓവലിൽ ഓസീസിനെതിരെ കാഴ്ചവെച്ച പോരാട്ടങ്ങളും ,പാകിസ്താനെ തോൽപിച്ച മുഹൂര്തങ്ങൾക്കുമിടയിൽ കിവികളോട് തോറ്റു പുറത്താകുന്നൊരു ഇന്ത്യൻ ടീം …

അന്ന് മുതൽ ഒരു ഐസിസി ട്രോഫി സ്വന്തമാക്കുന്ന ഇന്ത്യൻ നിരയെ സ്വപ്നം കണ്ടുറങ്ങുകയാണ് ,ഇന്ത്യൻ ക്രിക്കറ്റിലെ ഒരിക്കലും മറക്കാനാവാത്ത ആ fixing scandal അരങ്ങേറുമ്പോഴും ആ കളിയെ വെറുക്കാൻ സാധിച്ചിരുന്നില്ല സച്ചിന് മുന്നേ ഹൃദയത്തിലേറ്റിയ ജഡേജയും ഫീല്ഡിങ്ങിന്റെ ,റിസ്റ്റിന്റെ മനോഹാരിത പകർന്നു നൽകിയ അസറും കളിയെ ഒറ്റുകൊടുത്തെന്ന വാർത്തകൾ ടീവിയിൽ നിറയുമ്പോൾ ഈ കോഴ കളിക്ക് പിറകെ ഇങ്ങനെ സഞ്ചരിച്ചോ എന്ന് പറയുന്ന മുതിർന്ന മുഖങ്ങൾക്കും ആ സ്നേഹത്തിന് തടയിടാൻ സാധിച്ചിരുന്നില്ല …

See also  ഹർദിക് പാണ്ഡ്യയെ ലോകകപ്പിൽ നിന്ന് പുറത്തേക്ക്? രോഹിതുമായി കൂടിയാലോചിച്ച് അഗാർക്കാർ.

എല്ലാം തകിടം മറയുന്ന ആ നാളുകളിൽ ദാദ അവതരിക്കുന്നുണ്ട് നായകനായ ആദ്യ knock out ട്രോഫി
ഇന്നത്തെ (ചാമ്പ്യൻസ് ട്രോഫി )യിൽ തന്നെ ഫൈനലിലേക്ക് ടീമിനെ നയിച്ചു കിവികൾക്കെതിരെ പരാജയം നുണയുമ്പോൾ അന്ന് കരഞ്ഞു കലങ്ങിയ കണ്ണുകളാൽ വീക്ഷിച്ച ക്രിസ് കെയിൻസിന്റെ ആ വിജയ ആഘോഷം ഇന്നും മറവി കവർന്നെടുത്തിട്ടില്ല ….

പിന്നീട് വില്ലന്റെ രൂപത്തിൽ മഴ അവതരിക്കുന്ന 2002 ചാമ്പ്യൻസ് ട്രോഫി ഫൈനൽ ,പോണ്ടിങ്ങും മാർട്ടിനും തകർത്തെറിയുന്ന 2003 wc,എല്ലാ അർത്ഥത്തിലും ജേതാക്കളാവാൻ പ്രാപ്തിയുള്ള ടീമിന്റെ 2007 WC ലെ ആദ്യ റൗണ്ടിലെ പുറത്താകൽ

അവിടേക്കാ ആ നീളൻ മുടിക്കാരൻ എത്തിച്ചേരുമ്പോൾ

യൂട്യൂബിലെ ട്രെൻഡിങ് സോങ്ങിൽ നിന്ന് ചില വരികൾ കടമെടുക്കുകയാണ് …

തലമുറകൾ കണ്ട കിനാവിൻ കതിർകൊണ്ടൊരു പ്രിയനായകനായി ബിസിസിഐ യുടെ ഷെൽഫിലേക്ക് എത്തിക്കുന്ന ഐസിസി ട്രോഫികൾ എല്ലാ ദുസ്വപ്നങ്ങൾക്കും തിരശീല തീർക്കുന്ന ജീവിതത്തിലെ തന്നെ സുന്ദര നിമിഷങ്ങൾ

അപ്പോഴും അന്നുമിന്നും മാറ്റമില്ലാതെ തുടരുന്നത് ഈ നീലക്കുപ്പായക്കാരോടുള്ള സ്നേഹമാണ് ,നയിക്കുന്ന ഏതൊരു നായകനെയും ഉൾക്കൊള്ളാനുള്ള മനസ്സാണ് ,മാറ്റം വരുന്നത് വൈകാരികതയെ റീപ്ലേസ് ചെയ്യുന്ന സ്‌പോർട്സ്മാൻ സ്പിരിറ്റ് എന്ന ഘടകം മാത്രം ..

വീണ്ടും ഈ യൗവനത്തിൽ ആ ബാല്യ കാലത്തേക്ക് തിരിച്ചു നടക്കുകയാണ് അവിടെ വീണ്ടും 8 വര്ഷങ്ങളായി കാത്തിരിപ്പാണ് ഒരിക്കൽ കൂടി ആ ഐസിസി ട്രോഫിയുടെ മധുരം നുണയുവാൻ …

എഴുത്ത് :പ്രണവ് തെക്കേടത്ത്

Scroll to Top