സഹീര്‍ഖാന്‍ ചെയ്തതുപോലെ അവന് ചെയ്യാന്‍ കഴിയും. യുവതാരത്തെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം

സഹീര്‍ ഖാന്‍ ചെയ്തതുപോലെ ഇന്ത്യക്കായി അത്ഭുതങ്ങള്‍ ചെയ്യാന്‍ യുവ ഇടം കൈയ്യന്‍ പേസര്‍ അര്‍ഷദീപിനു സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ. രാജ്യാന്തര ക്രിക്കറ്റില്‍ ഈ വര്‍ഷം അരങ്ങേറിയ താരം തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ 3 വിക്കറ്റ് എടുത്തിരുന്നു.

ഐപിഎല്ലില്‍ പഞ്ചാബിനു വേണ്ടി അര്‍ഷദീപ് കളിക്കുമ്പോള്‍ ഹെഡ്കോച്ചായി അനില്‍ കുംബ്ലെയായിരുന്നു.

”അര്‍ഷദീപ് പക്വത കൈവരിച്ചിരിക്കുന്നു. അത് തുടരുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സഹീര്‍ ഖാന്‍ ചെയ്തത് എന്തോ അത് തന്നെ അവന് ചെയ്യാന്‍ സാധിക്കും. ഇന്ത്യക്കായി അത്ഭുതങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത് ”

arshadeep

ഐപിഎല്ലില്‍ താന്‍ അവനുമായി 3 വര്‍ഷം പ്രവര്‍ത്തിച്ചട്ടുണ്ടെന്നും പഞ്ചാബിനായി മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും കുംബ്ലെ കൂട്ടിചേര്‍ത്തു. ടീമിനായി കടുപ്പമേറിയ ഓവര്‍ എറിഞ്ഞുവെന്നും ടി20 യില്‍ എപ്പോഴും വിക്കറ്റിന്‍റെ എണ്ണം നോക്കുന്നതില്‍ കാര്യമില്ലെന്നും കുംബ്ലെ പറഞ്ഞു.

ഏഷ്യ കപ്പില്‍ പാക്കിസ്ഥാനെതിരെ ക്യാച്ച് നഷ്ടപ്പെടുത്തിയ അര്‍ഷദീപ് വമ്പന്‍ തിരിച്ചു വരവാണ് നടത്തിയത്. ലോകകപ്പിലെ തന്‍റെ ആദ്യ പന്തില്‍ ബാബറിനെ പുറത്താക്കിയ താരം അടുത്ത ഓവറില്‍ റിസ്വാനെ പുറത്താക്കി വമ്പന്‍ തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്.