അത് മണ്ടത്തരമാണ് രോഹിത്….ആര്‍ച്ചറിന്‍റെ ട്വീറ്റ് വൈറല്‍

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളര്‍മാരില്‍ ഒരാളാണ് ഇംഗ്ലണ്ട് താരം ജൊഫ്രാ ആര്‍ച്ചര്‍. ക്രിക്കറ്റ് ഫീല്‍ഡിലെ പ്രകടനം കൂടാതെ പഴയകാല ട്വിറ്റുകളിലൂടെ ജൊഫ്രാ ആര്‍ച്ചര്‍ തലകെട്ടുകളില്‍ ഇടം പിടിക്കാറുണ്ട്.

2018 ല്‍ രാജസ്ഥാനിലൂടെയാണ് ഐപിഎല്‍ ക്രിക്കറ്റിലേക്ക് ജൊഫ്രാ ആര്‍ച്ചര്‍ എത്തുന്നത്. എന്നാല്‍ 2014 ല്‍ രോഹിത് ശര്‍മ്മയെ പറ്റി ഇംഗ്ലണ്ട് പേസ് ബോളര്‍ ജൊഫ്രാ ആര്‍ച്ചര്‍ നടത്തിയ ട്വീറ്റാണ് ഇപ്പോള്‍ വൈറല്‍.

2014 ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് – മുംബൈ ഇന്ത്യന്‍സ് മത്സരത്തെ സംമ്പന്ധിച്ചാണ് ജൊഫ്രാ ആര്‍ച്ചര്‍ അഭിപ്രായം രേഖപ്പെടുത്തിയത്. മത്സരം തുടങ്ങി കുറച്ച് ഓവറുകള്‍ക്ക് ശേഷം ജൊഫ്രാ ആര്‍ച്ചര്‍ ട്വിറ്ററില്‍ കുറിച്ചു ” ഇത് മണ്ടത്തരമാണ് രോഹിത് ” മെയ്യ് 25 ന് കുറിച്ച ട്വീറ്റിനു കാരണമായ സംഭവം എന്തെന്ന് വ്യക്തമല്ലാ.

മുംബൈ vs രാജസ്ഥാന്‍

sanju samson 2014 1

2014 ഐപിഎല്ലിലെ അവസാന പോരാട്ടമായിരുന്നു മുംബൈ vs രാജസ്ഥാന്‍. ടോസ് നേടി ബാറ്റിംഗിനയക്കപ്പെട്ട രാജസ്ഥാനു വേണ്ടി സഞ്ചു സാംസണ്‍ 47 പന്തില്‍ 74 റണ്‍സ് നേടി. 190 റണ്‍സാണ് ജീവന്‍ മരണ പോരാട്ടത്തീല്‍ മുംബൈ ഇന്ത്യന്‍സിനു മുന്നില്‍ വച്ചത്.

വമ്പന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈക്ക് അതിവേഗം ഓപ്പണര്‍മാരെ നഷ്ടമായെങ്കിലും കോറി ആന്‍ഡേഴ്സണിന്‍റെ 44 പന്തിലെ 95 റണ്‍സ് പ്രകടനം മുംബൈ ഇന്ത്യന്‍സിനെ പ്ലേയോഫില്‍ എത്തിച്ചു.