കോഹ്ലിയും രോഹിത്തും അല്ല ഹീറോകൾ :മറ്റൊരു താരത്തെ പുകഴ്ത്തി വസീം അക്രം

IMG 20211022 163155 scaled

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമും ആരാധകരും വളരെ പ്രതീക്ഷകളോടെയാണ് വരുന്ന ടി :20 ലോകകപ്പിനെ കാത്തിരിക്കുന്നത്. എല്ലാ ക്രിക്കറ്റ് ആരാധകരും വളരെ ഏറെ ആകാംക്ഷപൂർവ്വം ലോകകപ്പിലെ വാശി നിറയുന്ന മത്സരങ്ങൾക്കായി കാത്തിരിക്കുമ്പോള്‍ ആര് കിരീടം നേടുമെന്ന് പ്രവചിക്കുക ഏറെക്കുറെ അസാധ്യമാണ്. കൂടാതെ ലോകകപ്പിന് മുന്നോടിയായി ഐപിഎല്ലിൽ കളിച്ച എക്സ്പീരിയൻസ് കൂടി പരിഗണിക്കുമ്പോൾ ഇന്ത്യൻ ടീമിന് ക്രിക്കറ്റ്‌ നിരീക്ഷകരും മുൻ താരങ്ങളും എക്സ്ട്രാ സാധ്യതകൾ നൽകുന്നുണ്ട്. കഴിഞ്ഞ ഏതാനും ഐസിസിയുടെ ലോകകപ്പുകളിൽ പടിക്കൽ കലമുടച്ച് കിരീടം കൈവിടുന്ന ശീലം ഒരിക്കൽ കൂടി ടീം ഇന്ത്യ ആവർത്തിക്കുമോയെന്നതാണ് ആരാധകർക്കിടയിലെ സജീവ ആശങ്ക.

എന്നാൽ ഇത്തവണത്തെ ലോകകപ്പിൽ ടീം ഇന്ത്യക്ക് മികച്ച ഒരു സ്‌ക്വാഡുമായി എത്താൻ കഴിയുന്നുണ്ട് എന്നതാണ് മിക്ക ആരാധകരും ചൂണ്ടികാണിക്കുന്നത്. അതേസമയം ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായം പങ്കുവെക്കുകയാണിപ്പോൾ മുൻ പാകിസ്ഥാൻ താരം വസീം ആക്രം.ടീം ഇന്ത്യക്ക് ടി :20 ലോകകപ്പിൽ കിരീടം നേടാനുള്ള എല്ലാ മികവുമുണ്ടെന്നും പറഞ്ഞ ആക്രം ഇത്തവണ ലോകകപ്പ് മത്സരങ്ങളിൽ നായകനായ വിരാട് കോഹ്ലിക്കും രോഹിത് ശർമ്മക്കും എല്ലാം പുറമേ മറ്റൊരു ഗെയിം ചെയിഞ്ചറുണ്ട് എന്നും വിശദമാക്കി. എക്കാലത്തെയും പോലെ ബാറ്റിങ്ങിൽ ഇവരുടെ ബാറ്റിങ് പ്രകടനങ്ങൾ നിർണായകമായി മാറും എങ്കിലും മധ്യനിരയിൽ മറ്റൊരാളുടെ ബാറ്റിങ് മികവിനാണ് കൂടുതൽ പ്രാധാന്യം  ലഭിക്കേണ്ടത് എന്നും വസീം ആക്രം വിവരിച്ചു.

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.
IMG 20211020 193416 1

രോഹിത്, കോഹ്ലി എന്നിവർക്ക് എല്ലാം പുറമേ ഈ ലോകകപ്പിൽ സൂര്യകുമാർ യാദവിന് പ്രധാനപ്പെട്ട റോളുകൾ കൂടി നിർവഹിക്കാനുണ്ട്. അദ്ദേഹത്തിന്റെ ബാറ്റിങ് ഞാൻ പല തവണ കണ്ടിട്ടുണ്ട്. മുൻപ് കൊൽക്കത്ത ടീമിനോപ്പം ഞാൻ കൊച്ചായിരുന്നപ്പോൾ അവന്റെ ബാറ്റിങ് ശൈലി ശ്രദ്ധയിൽപ്പെട്ടിരുന്നു. തന്റെ സ്വതസിദ്ധമായ കളി കാഴ്ചവെച്ചാൽ പല മത്സരങ്ങളിലും സൂര്യകുമാർ യാദവ് സ്റ്റാർ പെർഫോമറായി മാറും. കൂടാതെ ജഡേജ, അശ്വിൻ എന്നിവർക്കും ബൗളിങ്ങിൽ ഏറെ ശ്രദ്ധേയ റോൾ കൂടി കൈകാര്യം ചെയ്യാനുണ്ട് “വസീം ആക്രം ചൂണ്ടികാട്ടി

Scroll to Top