❛നിങ്ങളെ ഞാൻ സ്നേഹിക്കുന്നു പ്രിയപ്പെട്ടവനെ❜, വികാരനിര്‍ഭര കുറിപ്പുമായി പ്രിയപത്നി

ഇന്നലെയായിരുന്നു ലോകകപ്പിലെ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ സൂപ്പർ-12 പോരാട്ടം. മത്സരത്തിൽ പാക്കിസ്ഥാനെ നാല് വിക്കറ്റിന് തോൽപ്പിച്ച് കഴിഞ്ഞ ലോകകപ്പിന്റെ കണക്ക് ഇന്ത്യ വീട്ടി. പാക്കിസ്ഥാൻ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് ഇന്ത്യ മറികടന്നത്.


മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ തകർച്ചയോടെയാണ് തുടങ്ങിയത് എങ്കിലും പിന്നീട് ഹർദിക്കിനെ കൂട്ടുപിടിച്ച് കോഹ്ലി നടത്തിയ പോരാട്ടമാണ് ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്. 53 പന്തുകളിൽ നിന്നും 6 ഫോറുകളും 4 സിക്സറുകളുമടക്കം 82 റൺസ് കോഹ്ലി നേടിയപ്പോൾ മികച്ച പിന്തുണ നൽകിയ ഹർദിക് 40 റൺസ് നേടി.ഒട്ടനവധി നിരവധി പേരാണ് കോഹ്ലിക്ക് പ്രശംസയുമായി രംഗത്ത് എത്തുന്നത്. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറും കോഹ്ലിയെ പ്രശംസിച്ച് രംഗത്തെത്തി.

viratkohlianushka31651663462

എന്നാൽ ഇപ്പൊൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് കോഹ്‌ലിയെ പ്രശംസിച്ച് കൊണ്ട് അനുഷ്ക ശർമ പങ്കുവെച്ച പോസ്റ്റാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തൻ്റെ പ്രിയ ഭർത്താവിനെ പ്രശംസിച്ച് കൊണ്ട് രംഗത്ത് എത്തിയത്.ജീവിതത്തിലെ എല്ലാ ഉയർച്ചകളിലും താഴ്ചകളിലും നിങ്ങളെ ഞാൻ സ്നേഹിക്കുന്നു പ്രിയപ്പെട്ടവനെ എന്നും അനുഷ്ക തൻ്റെ കുറിപ്പിൽ കുറിച്ചിട്ടുണ്ട്.

viratanushka1 94086665

നിങ്ങൾ ഒരു അത്ഭുതകരമായ മനുഷ്യനാണ്, നിങ്ങളുടെ ധൈര്യവും ദൃഢനിശ്ചയവും ആത്മവിശ്വാസവും വാക്കുകള്‍കൊണ്ട് വിവരിക്കാനാവില്ല. ഞാനെന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച മത്സരത്തിന് സാക്ഷ്യം വഹിച്ചിരിക്കുന്നു. നമ്മുടെ മകള്‍ വളരെ ചെറുതാണ്, അല്ലെങ്കില്‍ അവളുടെ അമ്മ എന്തിനാണ് ഈ മുറിയില്‍ ഇങ്ങനെ സന്തോഷം കൊണ്ട് തുള്ളിച്ചാടി അലറിവിളിക്കുന്നതെന്ന് അവള്‍ക്ക് മനസിലാവുമായിരുന്നു. എന്നാല്‍ ഒരു ദിവസം അവള്‍ക്ക് മനസിലാവും, ജീവിതത്തിലെ കഠിന പാതകളും സമ്മര്‍ദ്ദഘട്ടങ്ങളും താണ്ടി അവളുടെ അച്ഛന്‍ അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് കളിച്ച് കൂടുതല്‍ കരുത്തനായി തിരിച്ചെത്തിയ രാത്രിയായിരുന്നു അതെന്ന്. ഉയര്‍ച്ചകളിലും താഴ്ചകളിലും നിങ്ങളെ സ്നേഹിക്കുന്നു പ്രിയപ്പെട്ടവനെ.”- അനുഷ്ക കുറിച്ചു.