സൗത്താഫ്രിക്കക്ക്‌ കനത്ത തിരിച്ചടി :സ്റ്റാർ പേസർ ടെസ്റ്റ്‌ പരമ്പര കളിക്കില്ല

ക്രിക്കറ്റ്‌ ആരാധകർ എല്ലാം വളരെ ഏറെ ആകാംക്ഷപൂർവ്വം കാത്തിരിക്കുന്ന ഇന്ത്യ :സൗത്താഫ്രിക്ക ടെസ്റ്റ്‌ പരമ്പരക്ക്‌ ഡിസംബർ 26ലെ ആദ്യ ടെസ്റ്റോടെ ആരംഭം കുറിക്കും. ഇന്ത്യൻ ബാറ്റിങ് നിരയും സൗത്താഫ്രിക്കൻ ബൗളിംഗ് നിരയും തമ്മിലുള്ള പോരാട്ടമെന്നാണ് ഈ പരമ്പര വിശേഷിപ്പിക്കുന്നത്.എക്കാലവും ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ സൗത്താഫ്രിക്കൻ മണ്ണിൽ പേസിനും സ്വിങ്ങ് ബൗളിങ്ങിനും മുൻപിലും തളരാറുണ്ട്.

ഒരിക്കൽ കൂടി ഇത് ആവർത്തിക്കില്ല എന്നാണ് വിരാട് കോഹ്ലിയും സംഘവും പ്രതീക്ഷിക്കുന്നത് എങ്കിലും സീനിയർ ബാറ്റ്‌സ്മാന്മാരുടെ അടക്കം മോശം ഫോം ഇന്ത്യൻ ക്യാമ്പിൽ ആശങ്കയാണ്.എന്നാൽ സൗത്താഫ്രിക്കൻ ടീമിലെ സ്റ്റാർ ഫാസ്റ്റ് ബൗളർ പരിക്കിനെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

മികച്ച ഫോമിലുള്ള സ്റ്റാർ പേസറായ ആന്‍‌റിച്ച് നോര്‍ട്യ പരിക്ക് കാരണം പരമ്പരയിൽ നിന്നും പിന്മാറി. താരത്തിന്‍റെ പരിക്കിന്റെ കാരണമോ വിശദമായ വിവരങ്ങളൊക്കെ സൗത്താഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്‌ പുറത്തുവിട്ടില്ല എങ്കിലും താരം പരമ്പരയിലെ മൂന്ന് മത്സരങ്ങളും കളിക്കില്ലെന്ന് ഉറപ്പാണ്. താരത്തിന് പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ വർഷം 5 ടെസ്റ്റുകളിൽ നിന്നായി 25 വിക്കറ്റുകൾ വീഴ്ത്തിയിട്ടുള്ള സ്റ്റാർ പേസർ 150 കിലോമീറ്ററിൽ അധികം വേഗതയിൽ പന്തെറിയുവാൻ വളരെ ഏറെ മിടുക്കനാണ്.റബാഡക്ക്‌ ഒപ്പം മികച്ച റെക്കോർഡും താരത്തിനുണ്ട്.

റബാഡക്ക്‌ ഒപ്പം വളരെ മികച്ച പേസ് ജോഡിയായ താരം അന്താരാഷ്ട്ര ടെസ്റ്റ്‌ ക്രിക്കറ്റിലെ തന്നെ മികച്ച ഫാസ്റ്റ് ബൗളർ കൂടിയാണ്. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് താരമായ ആന്‍‌റിച്ച് നോര്‍ട്യയുടെ പരിക്ക് സൗത്താഫ്രിക്കൻ ക്രിക്കറ്റ്‌ ടീമിന് കനത്ത തിരിച്ചടിയാണ്. പേസും സ്വിങ്ങും വളരെ അധികം ലഭിക്കുന്ന പിച്ചകളിൽ ഇന്ത്യൻ ബാറ്റ്‌സ്മാന്മാരെ വീഴ്ത്താമെന്ന് അവർ കരുതുന്നുണ്ട്

ഇന്ത്യൻ ടെസ്റ്റ്‌ സ്ക്വാഡ് :Virat Kohli (Captain), Priyank Panchal, lokesh rahul, Mayank Agarwal, Cheteshwar Pujara, Ajinkya Rahane, Shreyas Iyer, Hanuma Vihari, Rishab panth  (wk), Wriddhiman Saha (wk), R Ashwin, Jayant Yadav, Ishant Sharma, Mohd. Shami, Umesh Yadav, Jasprit Bumrah, Shardul thakkur, muhammed siraj