അപൂർവ്വ നേട്ടത്തിനരികെ രോഹിത് ശർമ്മ :ഇന്ന് പിറക്കുമോ ഈ റെക്കോർഡ്

ക്രിക്കറ്റ് ആരാധകരുടെ എല്ലാം വമ്പൻ കാത്തിരിപ്പിന് വിരാമം കുറിച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ മത്സരങ്ങൾക്ക് ഇന്ന് മുംബൈ : ചെന്നൈ മത്സരത്തോടെ തുടക്കം കുറിക്കും.ഏറെ ആവേശം നിറയുന്ന വാശിയേറിയ ഒരു മത്സരമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത് ഐപിൽ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകൾ കൂടിയായ ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസും ആദ്യ മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടുമ്പോൾ ജയത്തിൽ കുറഞ്ഞത് ഒന്നും 2 ടീമുകളും ആഗ്രഹിക്കുന്നില്ല. നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാമതാണ് ചെന്നൈ ടീം എങ്കിൽ പോയിന്റ് ടേബിളിൽ നാലാമത് മുംബൈ സ്ഥിതിചെയ്യുന്നു.

അതേസമയം ഐപിഎല്ലിലെ ഏറ്റവും മികച്ച നായകൻമാരിലൊരാളായിട്ടുള്ള രോഹിത് ശർമ്മ ഇത്തവണ ചില ചരിത്ര നേടങ്ങൾ കൂടി ലക്ഷ്യമിടുന്നുണ്ട്. ആറാം ഐപിൽ കിരീടത്തിനൊപ്പം ഹാട്രിക് ഐപിൽ കിരീടവും രോഹിത് ശർമ്മ ലക്ഷ്യമിടുന്നുണ്ട്. കൂടാതെ മറ്റൊരു അപ്പൂർവ്വ ബാറ്റിങ് റെക്കോർഡിന്റെ കൂടി അരികിലാണ് രോഹിത് ശർമ്മ. എല്ലാ ഫോർമാറ്റിലും അനായാസം സിക്സ് നേടാറുള്ള രോഹിത് ശർമ്മ മറ്റൊരു ടി :20 സിക്സർ റെക്കോർഡിന് അരികിലാണ്.

മൂന്ന് സിക്സ് കൂടി നേടിയാൽ ടി :20 ക്രിക്കറ്റിൽ 400 സിക്സ് നേട്ടത്തിലേക്ക് എത്തുന്ന ആദ്യത്തെ ഇന്ത്യൻ താരമായി മാറുവാൻ രോഹിത് ശർമ്മക്ക്‌ കഴിയും. നിലവിൽ 397 സിക്സറുകൾ അടിച്ചിട്ടുള്ള രോഹിത് മൂന്ന് സിക്സ് കൂടി നേടി ഈ റെക്കോർഡ് നേടാനുള്ള ഒരുക്കത്തിൽ തന്നെയാണ്. യൂഎഇയിലെ ആദ്യത്തെ മത്സരത്തിൽ തന്നെ ഈ റെക്കോർഡ് പിറക്കുമെന്നുള്ള പ്രതീക്ഷയിലാണ് എല്ലാ മുബൈ ആരാധകരും.

എന്നാൽ ടി :20 ക്രിക്കറ്റിലെ സിക്സ് ലിസ്റ്റ് പരിശോധിച്ചാൽ 397 സിക്സ് നേടിയ രോഹിത്താണ് മുൻപിലുള്ള ഇന്ത്യൻ താരം. സുരേഷ് റെയ്ന (324 സിക്സ് ), വിരാട് കോഹ്ലി (314 സിക്സ് ), മഹേന്ദ്ര സിംഗ് ധോണി (303 സിക്സ് ) എന്നിവർ ഈ ലിസ്റ്റിൽ ഉണ്ട്. രോഹിത്തിന്റെ 397 സിക്സിൽ 224സിക്സും പിറന്നത് ഐപിൽ മത്സരങ്ങളിൽ നിന്നാണ്