വീണ്ടും റെക്കോർഡുമായി റൂട്ട് :ഇനി മുൻപിൽ സച്ചിൻ

IMG 20210814 000014 scaled

ഇന്ത്യ :ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ആവേശകരമായ രണ്ടാം ദിനത്തിനും ഒടുവിൽ അവസാനം. രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 119 റൺസാണ് ഇംഗ്ലണ്ടിന്റെ സമ്പാദ്യം. ഒന്നാം ദിനം മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ മികച്ച ഒരു സ്കോറിലേക്ക് കുതിച്ച ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് പക്ഷേ ലോർഡ്‌സിൽ ജെയിംസ് അൻഡേഴ്സന്റെ ബൗളിംഗ് മികവിന് മുൻപിൽ രണ്ടാം ദിനം പിടിച്ചുനിൽക്കുവാൻ കഴിഞ്ഞില്ല. തന്റെ കരിയറിലെ മുപ്പത്തിയൊന്നാം 5 വിക്കറ്റ് നേട്ടവുമായി അൻഡേഴ്സൺ മികച്ച് നിന്നപ്പോൾ ഇന്ത്യൻ ഒന്നാം ഇന്നിങ്സ് സ്കോർ 364 റൺസിലാണ് അവസാനിച്ചു.

എന്നാൽ ഒന്നാം ഇന്നിങ്സിൽ മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് കരുത്തായി നായകൻ ജോ റൂട്ടിന്റെ ബാറ്റിങ്. ഈ ടെസ്റ്റ് പരമ്പരയിൽ തുടർച്ചയായ മൂന്നാമത്തെ തവണയും നായകൻ റൂട്ട് ഇന്ത്യൻ ടീമിന് മുൻപിൽ വെല്ലുവിളി സൃഷ്ടിക്കുകയാണ്.75 പന്തിൽ 6 ഫോറുകൾ അടക്കം 48 റൺസ് ഇതിനകം അടിച്ച ക്യാപ്റ്റൻ റൂട്ട് അടുത്ത സെഞ്ച്വറിയാണ് ലക്ഷ്യമിടുന്നത്.

അതേസമയം ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരകളിൽ എല്ലാം മികച്ച പ്രകടനം പുറത്തെടുക്കാറുള്ള റൂട്ട് മറ്റൊരു ടെസ്റ്റ് റെക്കോർഡ് കൂടി സ്വന്തമാക്കി. ഇന്ത്യൻ ബൗളർമാർക്ക് ഭീക്ഷണിയായിട്ടുള്ള റൂട്ട് ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്ക് എതിരെ 2000 റൺസ് എന്നൊരു നേട്ടവും സ്വന്തമാക്കി കഴിഞ്ഞു.ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ്‌ മത്സരങ്ങളുടെ ചരിത്രത്തിൽ ഏറ്റവും അധികം റൺസ് നേടിയവരുടെ ലിസ്റ്റിൽ നാലാമനായി ഇടം പിടിക്കാനും റൂട്ടിന് സാധിച്ചു.2535 റൺസുമായി ഈ ലിസ്റ്റിൽ ഇതിഹാസ താരം സച്ചിനാണ് മുൻപിൽ കൂടാതെ അതിവേഗം 2000 റൺസ് നേട്ടം സ്വന്തമാക്കിയവരിൽ സച്ചിന് പിറകിൽ എത്തുവാനും റൂട്ടിന് കഴിഞ്ഞു.കേവലം 36 ഇന്നിങ്സിൽ നിന്നായി ഈ റെക്കോർഡ് കരസ്ഥമാക്കിയ സച്ചിനും പിറകിലായി 39 ഇനിങ്സിൽ നിന്നാണ് റൂട്ട് 2000 റൺസ് ഇന്ത്യക്ക് എതിരെ നേടിയത്

See also  11 ല്‍ 6 തവണെയും പുറത്താക്കി. ഇത്തവണയും ഗ്ലെന്‍ മാക്സ്വെല്‍ ബുദ്ധിമുട്ടും. പ്രവചനവുമായി ഹര്‍ഭജന്‍ സിങ്ങ്.
Scroll to Top