കോഹ്ലിയുടെ പ്ലാൻ പിഴച്ചു :ഇന്ത്യൻ ക്യാമ്പിൽ വീണ്ടും പരിക്ക് -വില്ലനായി മാറിയത് ഇന്ത്യൻ ടീം തന്നെ

ക്രിക്കറ്റ്‌ ആരാധകർ ഏവരും വളരെ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ടീം ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് വെറും ദിവസങ്ങൾ മാത്രം അവശേഷിക്കേ വീണ്ടും ടീം ഇന്ത്യക്ക് തിരിച്ചടി. ഇന്ത്യൻ സ്‌ക്വാഡിന്റെ ഭാഗമായ രണ്ട് പ്രധാന താരങ്ങൾക്ക് കൂടി പരിക്കേറ്റതായി ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ ഇപ്പോൾ അറിയിച്ചതാണ് ആരാധകരെ എല്ലാം ഞെട്ടിച്ചത്. ടെസ്റ്റ് പരമ്പരക്ക്‌ മുൻപ് ഇങ്ങനെ ഒരു തിരിച്ചടി ഒരു ആരാധകരും പ്രതീക്ഷിച്ചില്ല. നിലവിലെ ഇന്ത്യൻ സ്‌ക്വാഡിലെ പേസ് ബൗളർ ആവേശ് ഖാൻ, വാഷിങ്ടൺ സുന്ദർ എന്നിവരാണ് പരിക്ക് കാരണം ടെസ്റ്റ് പരമ്പരയിൽ നിന്നും ഒഴിവാക്കപ്പെട്ട താരങ്ങൾ. ഇരുവരും പരമ്പരയിലെ ഒരു മത്സരവും കളിക്കില്ല എന്ന് വിശദമാക്കിയ ബിസിസിഐ ഇരുവരും നാട്ടിലേക്ക് മടങ്ങുമെന്നും അറിയിക്കുന്നു. നേരത്തെ ഓപ്പണർ ശുഭ്മാൻ ഗില്ലിനും പരിക്ക് കാരണം പരമ്പര ഉപേക്ഷിക്കേണ്ടതായി വന്നിരുന്നു.

നിലവിൽ പുരോഗമിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ കൗണ്ടി ഇലവനെതിരായ ത്രിദിന മത്സരത്തിന്റെ ഭാഗമായിട്ടാണ് താരങ്ങൾ കളിച്ചത്. മത്സരത്തിന്റെ രണ്ടാം ദിനമാണ് ഇരുവരും പരിക്കിൽ അകപ്പെട്ടത്. കൗണ്ടി ഇലവൻ ടീമിനായി ഇരുവരും കളിക്കാനിറങ്ങിയപ്പോൾ രണ്ട് താരങ്ങൾക്കും വളരെ ഗുരുതരമായ പരിക്കേൽക്കുകയായിരുന്നു. ഇരുവരും നാട്ടിലേക്ക് മടങ്ങും. സുന്ദറിന് വിരലിന് പരിക്കേറ്റപ്പോൾ ആവേശ് ഖാന്റെ ഒരു വിരലിനാണ് പൊട്ടലെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. നിലവിൽ ഐപിൽ കളിക്കാനുള്ള പ്രമുഖ താരങ്ങളുമാണ് ഇരുവരും. ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പരക്ക് മുൻപായി പരിശീലനം നടത്തുവാനാണ് ഇരുവരും കൗണ്ടി ടീമിനായി കളിക്കാൻ തീരുമാനിച്ചതും ബിസിസിഐ ഈ ഒരു ആവശ്യത്തിന് അംഗീകാരം നൽകിയതും.

എന്നാൽ രണ്ട് താരങ്ങൾക്ക് കൂടി പരിക്ക് കാരണം പരമ്പര നഷ്ടമാകുന്ന ഈ ഒരു സാഹചര്യത്തിൽ പകരം കളിക്കാരെ സ്‌ക്വാഡിലേക്ക് എത്തിക്കാനുള്ള നടപടി സെലക്ഷൻ കമ്മിറ്റിയും ആരംഭിക്കും എന്നാണ് സൂചനകൾ.നിലവിൽ 24 അംഗ സ്‌ക്വാഡിലെ മൂന്ന് താരങ്ങളെ പരിക്ക് പിടിച്ചതോടെ സ്‌ക്വാഡിൽ 21 താരങ്ങൾ മാത്രമാണുള്ളത്. കോവിഡ് വ്യാപന സാഹചര്യത്തിൽ കൂടുതൽ താരങ്ങൾ ഇംഗ്ലണ്ടിലേക്ക് പറക്കും. കോവിഡ് ബാധിതനായ റിഷാബ് പന്ത് ടീമിനോപ്പം ഉടനടി ചേരുമെന്നാണ് സൂചനകൾ. താരം രോഗമുക്തി നേടിയിട്ടുണ്ട്