എന്റെ കരിയറിൽ ഞാൻ ഏറ്റവും പേടിച്ചത് ഈ ഇന്ത്യൻ ബൗളറുടെ പന്തുകൾ : തുറന്ന് സമ്മതിച്ച് സംഗക്കാര

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ  ബാറ്സ്മാനെന്ന വിശേഷണം നേടിയ ശ്രീലങ്കൻ ഇതിഹാസ താരം കുമാർ സംഗക്കാര വീണ്ടും ക്രിക്കറ്റ്  ലോകത്ത് വാർത്തകളിൽ നിറയുന്നു .
രാജ്യാന്തര ക്രിക്കറ്റിൽ താരം  മൂന്ന് ഫോര്‍മാറ്റിലുമായി 28,016 റണ്‍സ് അടിച്ചിട്ടുണ്ട് എങ്കിലും താരത്തെ ഏറെ വിറപ്പിച്ച ബൗളർ ആരെന്ന ചോദ്യത്തിന് ഇപ്പോൾ ഇന്ത്യൻ ബൗളറുടെ പേരാണ് സംഗക്കാര പറഞ്ഞത് .

ഇന്ത്യൻ  ലെഗ്സ്പിൻ ഇതിഹാസം അനിൽ കുബ്ലയുടെ പന്തുകൾ കരിയറിൽ ഏറെ ഭയത്തോടെ മാത്രം   കളിച്ചിട്ടുള്ള  കാലത്തെ കുറിച്ചാണ് ഇപ്പോൾ സംഗക്കാര മനസ്സ് തുറന്നത് .
പതിനഞ്ച് വര്‍ഷം നീണ്ട അന്താരാഷ്‌ട്ര ക്രിക്കറ്റ് കരിയറില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയ താരത്തിന് വളരെയേറെ ഭീഷണി നൽകിയ ബൗളർ കൂടിയാണ്   കുബ്ല എന്നാണ് ക്രിക്കറ്റ് ലോകത്തെ പൊതുവായ വിലയിരുത്തൽ .മുൻപ് ഹാള്‍ ഓഫ് ഫെയിമായ ഇതിഹാസ ഇന്ത്യന്‍ ലെഗ് സ്‌പിന്നര്‍ അനില്‍ കുംബ്ലെയെ കുറിച്ച് ഐസിസി ട്വിറ്ററില്‍  പോസ്റ്റ് ചെയ്ത ഒരു വീഡിയോ സന്ദേശത്തിൽ സംഗക്കാര വളരെയേറെ വാചാലനായി .

” എന്നെ സംബന്ധിച്ചിടത്തോളം കുബ്ല നൽകിയത് കരിയറിൽ ഉറക്കമില്ലാത്ത ദിനങ്ങൾ മാത്രമാണ് .ഒപ്പം അദ്ദേഹം എന്നെ പല മത്സരങ്ങളിലും അതിവേഗം പുറത്താക്കി തലവേദനയും സൃഷ്ടിച്ചു.
വളരെ  മികച്ച ഹൈ ആം  ആക്ഷനിൽ ആയിരുന്നു  ഉയരക്കാരനായ അനിൽ  കുബ്ല പന്തെറിഞ്ഞത്  വേഗത്തില്‍, സ്റ്റംപിന് നേരെ, കൃത്യതയില്‍ അദേഹം പന്തെറിയും .അതിനാൽ തന്നെ അദ്ദേഹം കരിയറിൽ ഏറെ വിക്കറ്റുകളും വീഴ്ത്തി
കുബ്ലയുടെ  ഓവറിൽ റൺസ് നേടുക എളുപ്പമായിരുന്നില്ല .. മനോഹരമായ മനുഷ്യനാണ്  അദ്ദേഹം ഇന്ത്യയുടെയും ലോക ക്രിക്കറ്റിന്‍റേയും യഥാര്‍ഥ ചാമ്പ്യന്‍  സ്പിന്നർ ” സംഗക്കാര വാചാലനായി

Advertisements