ആന്‍ഡ്രൂ ടൈയും പിന്‍മാറി. രാജസ്ഥാനും സഞ്ചുവിനും ബാക്കിയുള്ളത് 4 വിദേശ താരങ്ങള്‍ മാത്രം

276373

ഐപിഎല്ലില്‍ നിന്നും രാജസ്ഥാന്‍റെ മറ്റൊരു താരമായ ആന്‍ഡ്രൂ ടൈയും പിന്‍മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് തിരിച്ച് നാട്ടിലേക്ക് ഓസ്ട്രേലിയന്‍ താരം മടങ്ങിയത്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും മടങ്ങുന്ന നാലമത്തെ താരമാണ് ഈ പേസ് ബോളര്‍. ഉയര്‍ന്നു വരുന്ന കോവിഡ് സാഹചര്യം കാരണമാണ് ആന്‍ഡ്രൂ ടൈ നാട്ടിലേക്ക് മടങ്ങിയത്.

നേരത്തെ ബയോബബിളിലെ ബുദ്ധിമുട്ട് കാരണം ലിയാം ലിവിങ്ങ്സ്റ്റോണും സീസണില്‍ നിന്നും പിന്‍മാറിയിരുന്നു. പരിക്ക് കാരണമാണ് ബെന്‍ സ്റ്റോക്ക്സിനും ജൊഫ്രാ ആര്‍ച്ചര്‍ക്കും സീസണ്‍ നഷ്ടമായത്. 2018 ലെ പര്‍പ്പിള്‍ ക്യാപ് ഹോള്‍ഡറാണ് ആന്‍ഡ്രൂ ടൈ. എന്നാല്‍ സീസണില്‍ ഇതുവരെ ഒരു മത്സരം പോലും ഓസ്ട്രേലിയന്‍ താരത്തിനു കളിക്കാന്‍ സാധിച്ചട്ടില്ലാ.

അദ്ദേഹത്തിന് ആവശ്യമെങ്കില്‍ എന്തു പിന്തുണയും നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്നും രാജസ്ഥാന്‍ റോയല്‍സ് ട്വീറ്റ് ചെയ്തു. രാജസ്ഥാന്‍ റോയല്‍സിന്‍റെ കഷ്ടകാലം ഇനിയാണ് ആരംഭിക്കുന്നത്. ഇനി ബാക്കിയുള്ള വിദേശ താരങ്ങളില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ പകരത്തിനു ഇറക്കാന്‍ ഇനി ആരുമില്ലാ.

നിലവില്‍ രാജസ്ഥാന്റെ പ്ലെയിങ് ഇലവനില്‍ നാലു വിദേശ താരങ്ങളുടെ ഒഴിവില്‍ കളിക്കുന്നത് ജോസ് ബട്‌ലര്‍, ക്രിസ് മോറിസ്, ഡേവിഡ് മില്ലര്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരാണ്. ഒരു ഫ്രാഞ്ചൈസിക്കു പരമാവധി ടീമില്‍ ഉള്‍ക്കൊള്ളിക്കാവുന്നത് എട്ടു വിദേശ താരങ്ങളെയാണ്. ഇതില്‍ പകുതി പേരെയും രാജസ്ഥാന് ഇപ്പോള്‍ നഷ്ടമായിക്കഴിഞ്ഞു.

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.
Scroll to Top