KCL 2024 : അസറുദിന്റെ നരനായാട്ട്. 47 പന്തുകളിൽ 92 റൺസ്. തൃശ്ശൂരിനെ തുരത്തി ആലപ്പി റിപ്പിൾസ്.

GWeInYTaYAAvcTK e1725280441866

കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ മത്സരത്തിൽ ആലപ്പുഴ റിപ്പിൾസ് നായകൻ മുഹമ്മദ് അസറുദ്ദീന്റെ അത്യുഗ്രൻ വെടിക്കെട്ട്. തൃശ്ശൂർ ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിൽ തട്ടുപൊളിപ്പൻ വെടിക്കെട്ടാണ് അസറുദ്ദീൻ കാഴ്ചവച്ചത്. മത്സരത്തിൽ 47 പന്തുകൾ നേരിട്ട് 92 റൺസ് അസറുദ്ദീൻ സ്വന്തമാക്കുകയുണ്ടായി.

ഈ മികവിൽ ആലപ്പി ടീം 5 വിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. എല്ലാ തരത്തിലും കൃത്യമായ ആധിപത്യം സ്ഥാപിച്ചുള്ള വിജയമാണ് ആലപ്പി സ്വന്തമാക്കിയത്. അസറുദ്ദീനൊപ്പം വിനൂപ് മനോഹരനും തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനം ആലപ്പി ടീമിനായി കാഴ്ചവച്ചു.

തിരുവനന്തപുരം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ആലപ്പി റിപ്പിൾസ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം ശരിവെക്കുന്ന തുടക്കമാണ് ആലപ്പി ടീമിന് ലഭിച്ചത്. തൃശ്ശൂരിന്റെ ആദ്യ വിക്കറ്റ് അനായാസം സ്വന്തമാക്കാൻ ആലപ്പി ടീമിന് സാധിച്ചു.

നായകൻ വരുൺ നായനാർ(1) അഭിഷേക് പ്രതാപ്(0) എന്നിവർ തുടക്കത്തിൽ തന്നെ കൂടാരം കയറിയത് തൃശ്ശൂർ ടീമിനെ ബാധിച്ചു. ശേഷം വലിയ പ്രതീക്ഷയായിരുന്ന വിഷ്ണു വിനോദിന്(22) തരക്കേടില്ലാത്ത തുടക്കം ലഭിച്ചെങ്കിലും അത് മുതലെടുക്കുന്നതിൽ പരാജയപ്പെട്ടു. പിന്നീട് മധ്യനിരയിൽ അക്ഷയ മനോഹറാണ് തൃശ്ശൂരിനായി തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്.

മധ്യ ഓവറുകളിൽ മികവ് പുലർത്തി ആലപ്പി ടീമിന് ഭേദപ്പെട്ട ഒരു സ്കോർ സമ്മാനിക്കാൻ അക്ഷയ് മനോഹറിന് സാധിച്ചു. 44 പന്തുകളിൽ ഒരു ബൗണ്ടറിയും 5 സിക്സറുറുകളും അടക്കം 57 റൺസാണ് അക്ഷയ് മനോഹർ സ്വന്തമാക്കിയത്. ഇതോടെ ആലപ്പി 161 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തുകയായിരുന്നു. തൃശ്ശൂർ ടീമിനായി ആനന്ദ് ജോസഫ് 3 വിക്കറ്റ്കൾ സ്വന്തമാക്കി.

Read Also -  "ഇനി എപ്പോൾ റൺസ് നേടാനാണ്? യൂസ്ലെസ് സഞ്ജു". വിമർശിച്ച് ആരാധകർ.

മറുപടി ബാറ്റിംഗ് ആരംഭിച്ച ആലപ്പി ടീമിനും മികച്ച തുടക്കം ആയിരുന്നില്ല ലഭിച്ചത്. തുടക്കത്തിൽ തന്നെ കൃഷ്ണപ്രസാദിന്റെ(1) വിക്കറ്റ് ആലപ്പിക്ക് നഷ്ടമായി. എന്നാൽ ഒരുവശത്ത് ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ ക്രീസിൽ ഉറക്കുകയായിരുന്നു. പവർപ്ലേ ഓവറുകളിൽ തന്നെ വമ്പൻ ഷോട്ടുകൾ കളിക്കാൻ അസറുദ്ദീന് സാധിച്ചു.

ഒരുവശത്ത് വിനൂപ് മനോഹരൻ മികച്ച പിന്തുണ അസറുദ്ദീന് നൽകി. തൃശ്ശൂർ ടീമിന്റെ മോശം പന്തുകളെയൊക്കെയും അതിർത്തി കടത്തുന്നതിൽ മുഹമ്മദ് അസറുദ്ദീൻ വിജയിക്കുകയായിരുന്നു. കേവലം 47 പന്തുകളിൽ നിന്നാണ് 92 റൺസ് അസറുദ്ദീൻ നേടിയത്. 3 ബൗണ്ടറികളും 9 കിടിലൻ സിക്സറുകളുമാണ് താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. ഇതോടെ ആലപ്പി ടീം അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. നിലവിൽ ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നുതന്നെയാണ് ആലപ്പി. മികച്ച തുടക്കമാണ് ടീമിനന് കെസിഎല്ലിൽ ലഭിച്ചിരിക്കുന്നത്.

Alleppey Ripples vs Thrissur Titans – Scorecard

Thrissur Titans – 161/8 (20)

BatterRB4s6sSR
Abhishek Pratap01000.00
Varun Nayanar (C) (WK)140025.00
Vishnu Vinod221431157.14
Imran Ahammed232101109.52
Akshay Manohar574415129.55
Arjun Venugopal (IMPACT)202010100.00
Anaz Nazeer12611200.00
Jishnu A5500100.00
Vyshak Chandran4310133.33
Pathirikattu Krishnan Midhun12302400.00
Extras5 (b 0, lb 2, w 2, nb 1, p 0)
BowlerOMRWER
Fazil Fanoos3.002628.67
Anand Joseph4.003238.00
Alfi Francis2.001819.00
Akshay Chandran4.001814.50
P Vignesh2.0023111.50
Prasoon Prasad1.00909.00
Akshay T K3.002006.67
Neel Sunny1.0013013.00

Alleppey Ripples – 163/5 (18.3)

BatterRB4s6sSR
Krishna Prasad150020.00
Mohammed Azharuddeen (C) (WK)924739195.74
Akshay Shiv (IMPACT)360050.00
Vinoop Manoharan302722111.11
Akshay T K (NOT OUT)181711105.88
Alfi Francis12820150.00
Neel Sunny (NOT OUT)1100100.00
Extras6 (b 0, lb 1, w 5, nb 0, p 0)
BowlerOMRWER
Pathirikattu Krishnan Midhun4.002716.75
MD Nidheesh3.302627.43
Vyshak Chandran4.0040010.00
Aditya Vinod3.002618.67
Arjun Venugopal (IMPACT)3.002919.67
Jishnu A1.0014014.00
Scroll to Top