പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് ബുദ്ധിയില്ലാ. ബാബറിനു അനുസരണക്കേട്. തോല്‍വിക്ക് പിന്നാലെ കടുത്ത വിമര്‍ശനവുമായി ഷോയിബ് അക്തര്‍

ഐസിസി ടി20 ലോകകപ്പില്‍ സിംബാബ്‌വെക്കെതിരെ 1 റണ്ണിനു പരാജയപ്പെട്ടതോടെ പാക്കിസ്ഥാന്‍റെ സെമിഫൈനല്‍ സാധ്യതകള്‍ മങ്ങി. ലോ സ്കോറിങ്ങ് ത്രില്ലറില്‍ സിംബാബ്‌വെ ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് 129 റണ്‍സില്‍ എത്താനാണ് സാധിച്ചത്.

പാക്കിസ്ഥാന്‍റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിക്ക് പിന്നാലെ ക്യാപ്റ്റനെ തുടങ്ങി ചെയര്‍മാനെ വരെ മുന്‍ പാക്ക് താരം ഷോയിബ് അക്തര്‍ വിമര്‍ശിച്ചു. സെമിഫൈനലില്‍ ഇന്ത്യയും പുറത്താകുമെന്നും അക്തര്‍ പറഞ്ഞു.

BABAR AND RIZWAN

ഈ ഓപ്പണര്‍മാരും മിഡില്‍ ഓഡറിനേയും കൊണ്ട് ലോകകപ്പ് ജയിക്കാനാവില്ലാ എന്ന് പല തവണ പറഞ്ഞിട്ടുണ്ട് എന്ന് അക്തര്‍ തന്‍റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

” പാക്കിസ്ഥാനു ഒരു മോശം ക്യാപ്റ്റനാണ് ഉള്ളത്. രണ്ടാം മത്സരത്തില്‍ തന്നെ പാക്കിസ്ഥാന്‍ ലോകകപ്പില്‍ നിന്നും പുറത്തായിരിക്കുന്നു ” അക്തര്‍ പറഞ്ഞു.

പവര്‍പ്ലേ മുതലാക്കാന്‍ കഴിയുന്ന ഫഖര്‍ സമാനെ ബെഞ്ചില്‍ ഇരുത്തുന്നതിനെയും അക്തറിനെ ദേഷ്യപ്പെടുത്തി. ” ബാബറിനോട് വണ്‍ ഡൗണ്‍ ഇറങ്ങാന്‍ പറഞ്ഞു. അവന്‍ കേള്‍ക്കുന്നില്ലാ. ഷഹീന്‍ അഫ്രീദിയുടെ ഫിറ്റ്നെസ് ഒരു പിഴവാണ്. ക്യാപ്റ്റന്‍സിയും മാനേജ്മെന്‍റും പിഴവാണ്. ”

babar azam pak captain

പിസിബി മാനേജ്മെന്‍റ് മുതല്‍ ചെയര്‍മാന്‍ വരെ ഉള്ളവര്‍ക്ക് ബുദ്ധിയില്ലാ എന്ന് കുറ്റപ്പെടുത്തി. ” പാകിസ്ഥാൻ ഈ ആഴ്ച തിരിച്ചെത്തുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. സെമി ഫൈനൽ കളിച്ച് അടുത്ത ആഴ്ച ഇന്ത്യ തിരിച്ചെത്തും. ഇന്ത്യയും തോൽപ്പിക്കാൻ കഴിയാത്ത വശമല്ല. എനിക്ക് വളരെ ദേഷ്യമുണ്ട്, ചില മോശം കാര്യങ്ങൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. “

കൂടുതൽ ഉപയോഗമില്ലാത്ത ആളുകളെ തിരഞ്ഞെടുക്കുക. നല്ല ആളുകളെ അനുവദിക്കരുത്. മിടുക്കരായവരെ കളിയിലേക്ക് കൊണ്ടുവന്നില്ലെങ്കിൽ ഇതാണ് സംഭവിക്കുന്നത്. ഇത് സങ്കടകരവും നിരാശാജനകവുമാണ്. ” അക്തര്‍ പറഞ്ഞു നിര്‍ത്തി.