അഫ്‌ഘാൻ ടീമിനോടും ഇന്ത്യ തോൽക്കും :മുന്നറിയിപ്പ് നൽകി അക്തർ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമും ആരാധകരും എല്ലാം പൂർണ്ണ നിരാശയിലാണ്. ടി :20 ക്രിക്കറ്റിൽ ഇത്തവണ കിരീടം നേടുമെന്ന് എല്ലാ ക്രിക്കറ്റ്‌ നിരീക്ഷകരും കൂടാതെ മുൻ താരങ്ങളും അടക്കം പ്രവചിച്ച ടീം ഇന്ത്യയുടെ പ്രകടനം ശരാശരിയിലേറെ മോശമായത് ആരാധകരെയും ക്രിക്കറ്റ്‌ ലോകത്തെയും വളരെ ഏറെ അമ്പരപ്പിച്ച് കഴിഞ്ഞു. പാക് ടീമിനോട് 10 വിക്കറ്റ് തോൽവി വഴങ്ങിയ വിരാട് കോഹ്ലിയും സംഘവും കിവീസ് ടീമിന് മുൻപിൽ 8 വിക്കറ്റിന്റെ മറ്റൊരു നാണംകെട്ട തോൽവിയും ഏറ്റുവാങ്ങി. സൂപ്പർ 12 റൗണ്ടിൽ നിന്നും ഇന്ത്യക്ക് ഇനി സെമി ഫൈനലിലേക്കുള്ള യോഗ്യതയും നേടാണമെങ്കിൽ മറ്റുള്ള ടീമുകളുടെ പ്രകടനവും ആശ്രയിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണിപ്പോൾ. കൂടാതെ നമീബിയ, സ്കോലാൻഡ്, അഫ്‌ഘാൻ ടീമുകൾക്ക് എതിരെ വമ്പൻ ജയവും ഇന്ത്യൻ ടീം നേടേണ്ടിയിരിക്കുന്നു.

എന്നാൽ ഇന്ത്യൻ ടീമിന് എതിരെ രൂക്ഷ വിമർശനവുമായി ഇപ്പോൾ രംഗത്ത് എത്തുകയാണ് മുൻ പാകിസ്ഥാൻ താരം ഷോയിബ് അക്തർ.കിവീസിനെതിരെ ഇന്ത്യൻ ടീം പുറത്തെടുത്ത പ്രകടനം വളരെ നിരാശപെടുത്തിയെന്നാണ് മുൻ താരത്തിന്റെ നിലപാട്.ഇന്ത്യൻ താരങ്ങുടെ മനോഭാവവും ഗെയിം പ്ലാനുമെല്ലാം ഏറെ അത്ഭുതിപെടുത്തിയെന്നും അക്തർ തുറന്നടിച്ചു.ജയിക്കാനുള്ള ആഗ്രഹവും പോലും ഇന്ത്യൻ താരങ്ങളിൽ കണ്ടില്ല എന്നും അക്തർ പറഞ്ഞു.

“ഒരു ചാമ്പ്യൻ ടീമിനെ പോലെയല്ല വിരാട് കോഹ്ലിയും ടീമും കളിച്ചത്. ഇത്തരത്തിൽ തന്നെയാണ് അവർ അഫ്‌ഘാനിസ്ഥാനും എതിരെ കളിക്കുക എങ്കിൽ മറ്റൊരു തോൽവി കൂടി മുന്നിൽ കാണാം. എല്ലാ അർഥത്തിലും മോശം ഫോമിലാണ് ടീം ഇന്ത്യ.ഏതൊരു രീതിയിലും ഇന്ത്യക്ക് അഫ്‌ഘാൻ ടീമിനെ തോല്പ്പിക്കണം.വൻ ജയത്തിൽ കുറഞ്ഞത് ഒന്നും ഇന്ത്യൻ ടീം ചിന്തിക്കില്ല. ഇത്തരത്തിൽ ആവേശം ഇല്ലാത്ത കളിയാണേൽ വീണ്ടും മറ്റൊരു തോൽവിയാകും ഫലം “അക്തർ തന്റെ അഭിപ്രായം വ്യക്തമാക്കി.