സച്ചിനോ കോഹ്ലിയോ ആരാണ് മികച്ച താരം :ഉത്തരം നൽകി അക്തർ

InShot 20210725 083902994 scaled

ലോകക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾ എന്ന നേട്ടം സ്വന്തമാക്കിയ പ്രമുഖ ഇന്ത്യൻ ബാറ്റ്‌സ്മാന്മാരാണ് സച്ചിനും കോഹ്ലിയും. എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാൻ എന്ന് ക്രിക്കറ്റ്‌ വിശേഷിപ്പിക്കുന്ന സച്ചിനും ഒപ്പം ആധുനിക ക്രിക്കറ്റിലെ ഇതിഹാസം എന്ന് അറിയപ്പെടുന്ന വിരാട് കോഹ്ലിയും ക്രിക്കറ്റ്‌ ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. ക്രിക്കറ്റിൽ അപൂർവ്വ റെക്കോർഡുകൾ കരസ്ഥമാക്കിയിട്ടുള്ള സച്ചിൻ 2013ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പൂർണ്ണ വിരമിക്കൽ പ്രഖ്യാപിച്ചത്. സച്ചിന്റെ പല റെക്കോർഡുകളും കോഹ്ലി മറികടന്ന്‌ മുന്നേറുമ്പോൾ ഉയരുന്ന പ്രധാനപെട്ട ഒരു ചോദ്യമാണ് ആരാണ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമെന്നത്. ഒരുവേള ക്രിക്കറ്റിൽ വളരെ അധികം ചർച്ചയായി മാറിയ ഈ വിഷയത്തിൽ പല മുൻ താരങ്ങളും അഭിപ്രായം തുറന്ന്‌ പറഞ്ഞിട്ടുണ്ട്. പക്ഷേ സച്ചിനാണോ കോഹ്ലിയാണോ മികച്ച താരമെന്ന ചോദ്യത്തിന് ഒരൊറ്റ വാക്കിൽ ഉത്തരം നൽകുക ശ്രമകരമാണ്.

എന്നാൽ ഇപ്പോൾ ഈ ചർച്ചയിലേക്ക് ഏറെ ശ്രദ്ധേയമായ അഭിപ്രായവുമായി കടന്ന് വരുകയാണ് മുൻ പാകിസ്ഥാൻ താരവും ക്രിക്കറ്റ്‌ നിരീക്ഷകനുമായ അക്തർ. സച്ചിനാണോ കോഹ്ലിയാണോ മികച്ച എന്ന ചോദ്യത്തിന് പാകിസ്ഥാൻ പേസ് ബൗളിംഗ് ഇതിഹാസം നൽകിയ മറുപടി ഇതിനകം ചർച്ചയായി കഴിഞ്ഞു. ഒരിക്കലും സച്ചിനുമായി ഇന്ത്യൻ ടീമിന്റെ നായകൻ വിരാട് കോഹ്ലിയെ നിങ്ങൾ താരതമ്യം ചെയ്യരുത് എന്നാണ് അക്തർ പങ്കുവെക്കുന്ന അഭിപ്രായം. സച്ചിന്റെ ക്രിക്കറ്റ്‌ കരിയറിൽ അദ്ദേഹം നേരിട്ട തരത്തിലുള്ള ഇതിഹാസ ബൗളർമാർ ഇപ്പോയില്ലല്ലോ എന്ന് പറഞ്ഞ അക്തർ കോഹ്ലിയും സച്ചിനും രണ്ട് കാലങ്ങളിൽ കളിച്ചവരാണ് എന്നും ഓർമിപ്പിച്ചു.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.

“സച്ചിനും കോഹ്ലിയും രണ്ട് വ്യത്യസ്ത കാലങ്ങളിൽ കളിച്ചവരാണ്.സച്ചിന്റെ കാലയളവിൽ ഇതിഹാസ തുല്യരായ പേസ് ബൗളർമാരുണ്ടായിരുന്നു. അവരെ എല്ലാം മറികടന്നാണ് സച്ചിൻ ഇന്നത്തെ ഈ നേട്ടത്തിലേക്ക്‌ എത്തിയത്. വസീം ആക്രം,ബ്രറ്റ് ലീ, വഖാർ യൂനിസ് അടക്കം അനേകം മികച്ച പേസർമാരാണ് സച്ചിന് എതിരെ പന്തെറിഞ്ഞിരുന്നത്. ഇന്ന് ബുംറ, ബോൾട്ട്, സൗത്തീ, സ്റ്റാർക്ക് അടക്കം മികച്ച ബൗളർമാരുണ്ടെങ്കിലും സച്ചിൻ കളിച്ച കാലവും വിരാട് കോഹ്ലി കളിക്കുന്ന കാലയളവും തമ്മിലുള്ളത് വ്യത്യാസം തന്നെയാണ്. സമാനമായി ബാബറിനെ കോഹ്ലിയുമായിട്ടും ആരും താരതമ്യം ചെയ്യുവാൻ ശ്രമിക്കരുത്. ബാബർ അസം 20000 അന്താരാഷ്ട്ര റൺസ് നേടിയ ശേഷമാകാം കോഹ്ലിക്ക് ഒപ്പമുള്ള താരതമ്യം “അക്തർ അഭിപ്രായം വിശദമാക്കി.

Scroll to Top